Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലത്തി​െൻറ കൽകെട്ടുകൾ...

പാലത്തി​െൻറ കൽകെട്ടുകൾ ഇളകിയിട്ടും അധികൃതർക്ക്​ അനക്കമില്ല

text_fields
bookmark_border
അഞ്ചൽ: ഏരൂർ പഞ്ചായത്തിലെ പന്തടിമുകൾ കലുങ്ങിൻ ജങ്ഷനിലെ പാലം അപകടാവസ്ഥയിൽ. 35 വർഷം മുമ്പ് നിർമിച്ച പാലത്തി​െൻറ അടിവശത്തെ കൽകെട്ടുകൾ ഇളകി തോട്ടിലേക്ക് വീണ് കിടക്കുകയാണ്. മഴ ശക്തമായതോടെ ഏതുനിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ്. പാലം തകർന്നാൽ പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങളുടെ ഗതാഗതസൗകര്യം വഴിമുട്ടും. മുമ്പ് വലിയവാഹനങ്ങൾ സുഗമമായി കടന്നുപോയിരുന്ന പാലത്തിലൂടെ ഇപ്പോൾ ഇരുചക്രവാഹനങ്ങൾക്ക് മാത്രേമ കടന്നുപോകാൻ കഴിയൂ. സ്കൂൾ കുട്ടികളുൾപ്പെടെ നിത്യേന നൂറുകണക്കിന് കാൽനടയാത്രികരാണ് ഇതുവഴി സഞ്ചരിക്കുന്നത്. പാലം അപകടാവസ്ഥയിലായി മാസങ്ങൾ പിന്നിട്ടിട്ടും പുതുക്കിപ്പണിയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഈ ആവശ്യം ഉന്നയിച്ച് പ്രദേശവാസികൾ നിരവധി തവണ നിവേദനം ജനപ്രതിനിധികൾക്ക് നൽകിയെങ്കിലും പരിഹാരമായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story