Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള, കാലടി സർവകലാശാല...

കേരള, കാലടി സർവകലാശാല നിയമഭേദഗതി ബില്ലുകൾ നിയമസഭ പാസാക്കി

text_fields
bookmark_border
കേരള സർവകലാശാല സെനറ്റ് ബദൽ ക്രമീകരണ ബില്ലും സഭ പാസാക്കി തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലും സിൻഡിക്കേറ്റിലും അംഗങ്ങളുടെ പ്രാതിനിധ്യ രീതിയിൽ മാറ്റം വരുത്തുന്നതിനുള്ള കേരള സർവകലാശാല ഭേദഗതി ബിൽ നിയമസഭ പാസാക്കി. എക്സ് ഒഫിഷ്യോ അംഗങ്ങൾ, െതരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ‌, ആജീവനാന്ത അംഗങ്ങൾ, മറ്റ് അംഗങ്ങൾ എന്നിങ്ങനെ നാലു മേഖലകളിൽനിന്നാണ് സെനറ്റിലേക്കു പ്രാതിനിധ്യം. ഇതിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായി ആകെ ഏഴ് പ്രിൻസിപ്പൽമാരെയാണ് ഉൾപ്പെടുത്തിയിരുന്നത്. പുതിയ ഭേദഗതി അനുസരിച്ച് സർക്കാർ‌ കോളജുകളിലെ പ്രിൻസിപ്പൽമാരിൽനിന്ന് മൂന്നുപേർ, അൺ എയ്ഡഡ് അല്ലാത്ത സ്വകാര്യ കോളജുകളിലെ പ്രിൻസിപ്പൽമാരിൽനിന്ന് മൂന്നുപേർ, അൺ എയ്ഡഡ് കോളജുകളിലെ പ്രിൻസിപ്പൽമാരിൽനിന്ന് ഒരാൾ എന്നിങ്ങനെയാകും. മറ്റ് അംഗങ്ങളുടെ കൂട്ടത്തിൽ വിവര സാങ്കേതിക വിദ്യാരംഗത്തുനിന്ന് ഒരാളെക്കൂടി ഉൾപ്പെടുത്തി. കാലാവധി അവസാനിച്ച കേരള സർവകലാശാല സെനറ്റി​െൻറയും സിൻഡിേക്കറ്റി​െൻറയും താൽക്കാലിക പ്രവർത്തനത്തിനായി ബദൽ ക്രമീകരണ ബില്ലും സഭ പാസാക്കി. മേയ് 17നാണ് സെനറ്റി​െൻറയും സിൻഡിേക്കറ്റി​െൻറയും കാലാവധി അവസാനിച്ചത്. പകരം ഒാർഡിനൻസിലൂടെ നാമനിർദേശം ചെയ്ത സിൻഡിക്കേറ്റിനെ കൊണ്ടുവരുകയായിരുന്നു. കോടതി വിധി കാരണം െതരഞ്ഞെടുപ്പ് നടത്താൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് ബദൽ ക്രമീകരണമെന്നും തെരഞ്ഞെടുപ്പ് നടപടികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സഭയെ അറിയിച്ചു. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അധ്യാപകരുടെ വിരമിക്കൽ തീയതി അക്കാദമിക വർഷം അവസാനം വരെ സർവിസിൽ തുടരാൻ അനുമതി നൽകുന്ന ഭേദഗതി ബില്ലും സഭ പാസാക്കി. മൂന്നു ബില്ലുകളിലെയും വ്യവസ്ഥകൾ ഒാർഡിനൻ‌സ് വഴി സർക്കാർ നടപ്പാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story