Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുസ്തകങ്ങളും...

പുസ്തകങ്ങളും പുരാവസ്തുക്കളുമായി വേറി​​െട്ടാരു വായനദിനാചരണം

text_fields
bookmark_border
തിരുവനന്തപുരം: 125 വർഷം പഴക്കമുള്ള കലപ്പയും 49 വർഷത്തെ പഴക്കമുള്ള രാമായണവും 150 വർഷം പഴക്കമുള്ള മരുന്നുരയ്ക്കാനുള്ള ചട്ടിയും ഉൾപ്പെടെ കടന്നുപോയ കാലത്തി​െൻറ അടയാളപ്പെടുത്തലുകൾ അടുത്തറിയാനുള്ള അവസരം കൂടിയായി മലയിൻകീഴിൽ നടന്ന വായനദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുരാവസ്തു പ്രദർശനം. ഇത്തരത്തിെല കാലാതിവർത്തിയായ പുരാവസ്തുക്കൾ ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള സംവിധാനം വകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത പുരാവസ്തു-പുരാരേഖ- മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. 80 വർഷം പഴക്കമുള്ള ഖുർആനും 55 വർഷം പഴക്കമുള്ള ഭഗവദ്ഗീതയും കാഴ്ചക്കാർ കൗതുകത്തോടെ കണ്ടുനിന്നു. 50 വർഷം പഴക്കമുള്ള മുളനാഴിക്കും ചെമ്പിനുമൊപ്പം പഴയകാലത്ത് നിലവിലിരുന്ന നാണയങ്ങൾ വിവിധ രാജ്യങ്ങളിലെ കറൻസികൾ, സ്റ്റാമ്പ് തുടങ്ങിയവയും പ്രദർശനത്തിലുണ്ട്. മലയിൻകീഴ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെയും പുന്നമൂട് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലേയും ഹയർ സെക്കൻഡറി - പത്താംക്ലാസ് വിദ്യാർഥികളാണ് പുരാവസ്തുക്കൾ ശേഖരിച്ച് പ്രദർശനം സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൽ. ശകുന്തള കുമാരി, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻ നായർ തുടങ്ങിയവരും പ്രദർശനം കാണാൻ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മലയിൻകീഴ് ഗ്രാമപഞ്ചായത്തും ജില്ല സാക്ഷരത മിഷനും വിദ്യാഭ്യാസ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story