Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:42 AM IST Updated On
date_range 20 Jun 2018 10:42 AM ISTപറങ്കിമാംവിള-പുത്തന്‍കോട് റോഡ് തകര്‍ച്ചയിൽ കാല്‍നടയാത്ര പോലും അസാധ്യം
text_fieldsbookmark_border
ആറ്റിങ്ങല്‍: മണമ്പൂര്‍ പഞ്ചായത്തിലെ പറങ്കിമാംവിള-പുത്തന്‍കോട് റോഡ് തകര്‍ച്ചയിൽ. വര്‍ഷങ്ങളായി പറങ്കിമാംവിള-പുത്തന്‍കോട് റോഡ് തകര്‍ന്ന് കിടക്കുകയാണ്. അഡ്വ.ബി. സത്യന്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നുള്ള തുക വിനിയോഗിച്ചാണ് അവസാനമായി റോഡ് ടാര്‍ ചെയ്തത്. ഗ്രാമപഞ്ചായത്തിെൻറ തുടര്‍ച്ചയായ അവഗണനക്കൊടുവിലായിരുന്നു പുനരുദ്ധാരണം. ഇതിനു ശേഷം റോഡില്‍ പല ഭാഗത്തായി വെള്ളക്കെട്ടുണ്ടാകുന്ന ഭാഗങ്ങള്‍ തകര്‍ന്നു തുടങ്ങി. അപ്പോള്‍ മുതല്‍ അറ്റകുറ്റപ്പണി നടത്തി റോഡ് സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനമോ ജനപ്രതിനിധികളോ ഇടപെട്ടില്ല. നിലവില്‍ റോഡിലെ ടാറിങ് പൂർണമായും തകര്‍ന്നു. പല ഭാഗത്തായി ചളിവെള്ളം കെട്ടി നില്‍ക്കുന്നു. ചളി നിറഞ്ഞതിനാല്‍ കാല്‍നടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. ചളിവെള്ളം കെട്ടി നിൽക്കുന്നത് ദുര്‍ഗന്ധം വമിക്കുകയും കൊതുക് പെരുകുന്നതിനും കാരണമായിട്ടുണ്ട്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാതയാണിത്. ജനസാന്ദ്രതയേറിയ മേഖലയിലാണ് റോഡ്. കോളനിയും അംഗന്‍വാടിയും യു.പി സ്‌കൂളും പാതക്കരികിലുണ്ട്. പതിനഞ്ചോളം സ്‌കൂള്‍ വാഹനങ്ങളും ഇതിലൂടെ കടന്നുപോകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story