Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:35 AM IST Updated On
date_range 20 Jun 2018 10:35 AM ISTട്രെയിനിനുനേരെ കല്ലേറ്; അന്വേഷണം ഉൗർജിതം -മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ട്രെയിനിനുനേരെ കല്ലെറിയുന്നവരെ പിടികൂടാൻ ഉൗർജിത ശ്രമം നടത്തിവരുന്നതായി മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് മൂന്നുവര്‍ഷത്തിനിെട ഇത്തരം 18 കേസുകള്‍ ഉണ്ടായിട്ടുണ്ട്. പരിക്കേറ്റവരെ യഥാസമയം ആശുപത്രിയില്‍ എത്തിച്ച് വൈദ്യസഹായം നല്‍കിയിട്ടുണ്ട്. എം. ഉമ്മറിെൻറ സബ്മിഷന് മറുപടി പറയുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലുള്‍പ്പെടെ, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഹാനികരമായരീതിയില്‍ കല്ലേറ് നടന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുെണ്ടന്നും മന്ത്രി പറഞ്ഞു. പൂക്കുളം ഫ്ലാറ്റിന് സമീപം സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ട് നിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷഹീറിനെ വെട്ടിപ്പരിക്കേൽപിച്ച കേസ് അന്വേഷണത്തിന് പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആറ് പേരടങ്ങിയ പ്രേത്യക ടീമിനെ നിയോഗിച്ച് പ്രതികളെ കണ്ടെത്തുന്നതിനായി ഊർജിതശ്രമം നടത്തിവരുന്നതായി മന്ത്രി കടകംപള്ളി അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് വിഷയത്തിൽ സബ്മിഷൻ ഉന്നയിച്ചത്. ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളില്‍ ഒരാളായ വിവേകിന് പരിക്കേറ്റ സംഭവത്തിൽ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story