Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:11 AM IST Updated On
date_range 19 Jun 2018 11:11 AM ISTട്രെയിൻ നിർത്തുന്നതിെനതിരെ യാത്രക്കാരുടെ പ്രതിഷേധം
text_fieldsbookmark_border
കൊല്ലം: കൊല്ലം-ചെങ്കോട്ട പാതയിൽ രാവിെല പുറപ്പെടുന്ന രണ്ട് പാസഞ്ചർ െട്രയിനുകൾ നിർത്തലാക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ യാത്രക്കാർ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി. കൊല്ലത്തുനിന്ന് പുനലൂരിലേക്കുള്ള യാത്രക്കാരാണ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ രംഗത്തുവന്നത്. പ്രതിഷേധ പ്രകടനം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടി.പി. ദീപുലാൽ അധ്യക്ഷതവഹിച്ചു. കാര്യറ നസീർ, റസലുദീൻ, എ.ജി. സഞ്ജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു. സർവിസുകൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ െട്രയിൻ തടയലടക്കം സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story