Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2018 11:05 AM IST Updated On
date_range 19 Jun 2018 11:05 AM ISTവിമർശനങ്ങളെ രാജ്യദ്രോഹമായി മുദ്രകുത്തുന്നതിന് പിന്നിൽ കോർപറേറ്റ് ബുദ്ധി -റിട്ട. ജസ്റ്റിസ് െകമാൽ പാഷ
text_fieldsbookmark_border
ഇരവിപുരം: വിമർശനങ്ങളെ രാജ്യദ്രോഹമായി മുദ്രകുത്തുന്നതിന് പിന്നിൽ കോർപറേറ്റ് ബുദ്ധിയാണെന്ന് റിട്ട. ജസ്റ്റിസ് െകമാൽ പാഷ. മികച്ച കോളജ് അധ്യാപകന് പ്രഫ. ശിവപ്രസാദ് ഫൗണ്ടേഷൻ നൽകുന്ന അവാർഡ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തിനെതിരെ എന്തുപറഞ്ഞാലും ദേശീയതക്ക് എതിരാണെന്ന് പറഞ്ഞ് വിരൽ ചൂണ്ടുകയാണ്. ഗോസംരക്ഷണത്തിെൻറയും രാഷ്ട്രീയ കൊലപാതകത്തിെൻറയും മറപിടിച്ച് വൻകിട കോർപറേറ്റുകൾ അവരുടെ താൽപര്യങ്ങൾ നടപ്പാക്കുകയാണ്. ഭരണകൂടവും കോർപറേറ്റുകളും തമ്മിലുള്ള അവിഹിതബന്ധമാണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്വാതന്ത്ര്യം ലഭിച്ച് ഇത്രകാലമായിട്ടും പൂർണമായ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ടോയെന്ന് ചിന്തിക്കണം. സായിപ്പൻമാരുടെ നിയമങ്ങളും ഭരണഘടനയും തമ്മിൽ കാര്യമായ വ്യത്യാസമില്ല. ഇതിന് മാറ്റംവരുത്താൻ കഴിവുള്ള ആരും ഇതുവരെയും ബന്ധപ്പെട്ട സ്ഥാനങ്ങളിൽ എത്തിയിട്ടില്ല. വിധിന്യായങ്ങളിലൂടെയാണ് താൻ എന്തെങ്കിലും ആയിട്ടുള്ളത്. എവിടെ അധികാരം ഉണ്ടായാലും ദുർവിനിയോഗം ചെയ്യപ്പെടും. ഒരുകാലത്ത് സമൂഹത്തിൽ അഴിമതി വലിയ ആക്ഷേപമായിരുന്നു. ഇന്ന് കോടികളുടെ അഴിമതിയാണ് നടക്കുന്നത്. അഴിമതിക്കെതിരെ ശബ്ദമുയർത്താൻ ആരും തയാറാകുന്നില്ല. പ്രഫ. ശിവപ്രസാദിെൻറ സേവനങ്ങളാണ് അദ്ദേഹം അനുസ്മരിക്കപ്പെടാൻ കാരണം. മികച്ച കോളജ് അധ്യാപകനായി തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ എസ്.ഡി കോളജിലെ ഡോ.ജി. നാഗേന്ദ്ര പ്രഭു അവാർഡ് ഏറ്റുവാങ്ങി. ജില്ലയിൽ സിവിൽ സർവിസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. മേയർ രാജേന്ദ്രബാബു അധ്യക്ഷതവഹിച്ചു. പ്രഫ. ജി. മോഹൻദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. എൽ. വിനയകുമാർ പ്രശസ്തി പത്രാവതരണം നടത്തി. എം.എൽ. അനിധരൻ, പ്രഫ.ജി. സുരേഷ്, പ്രഫ. കെ. ശശികുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story