Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2018 10:41 AM IST Updated On
date_range 18 Jun 2018 10:41 AM ISTസി.എൻ.ജി ബസുകൾ നിരത്തിലിറക്കും -തച്ചങ്കരി
text_fieldsbookmark_border
തിരുവനന്തപുരം: തിരുവനന്തപുരത്തും എറണാകുളത്തും സർവിസ് നടത്തുന്നതിന് 11 സി.എൻ.ജി ബസുകൾ ഉടൻ നിരത്തിലിറക്കുമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ െജ. തച്ചങ്കരി. കൊച്ചിയിലും തിരുവനന്തപുരത്തെ ആനയറയിലും സി.എൻ.ജി പമ്പുകൾ സ്ഥാപിക്കും. കേരളത്തിലെ പൊതു ഗതാഗത സംവിധാനത്തിൽ കെ.എസ്.ആർ.ടി.സിയുടെ വിഹിതം 20 ശതമാനമാണ്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ഇത് 80 ശതമാനമാക്കി ഉയർത്തലാണ് ലക്ഷ്യമിടുന്നത്. 35 എ.സി വോൾവോ ബസുകൾ കൂടി കെ.എസ്.ആർ.ടി.സി ഒാർഡർ ചെയ്തിട്ടുണ്ട്. പുതിയ റൂട്ടുകളിൽ വാടക കരാർ അടിസ്ഥാനത്തിൽ ബസുകൾ നിരത്തിലിറക്കുമെന്നും തച്ചങ്കരി പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story