Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:11 AM IST Updated On
date_range 17 Jun 2018 11:11 AM ISTകേരളത്തിെൻറ ധാതുസമ്പത്ത് സ്വകാര്യമേഖലക്ക് നല്‍കില്ല -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
text_fieldsbookmark_border
കരുനാഗപ്പള്ളി: കേരളത്തിലെ കരിമണല്‍ മേഖലയില്‍നിന്ന് ഖനനം ചെയ്‌തെടുക്കുന്ന ധാതുസമ്പത്ത് സ്വകാര്യമേഖലക്ക് വിട്ടുകൊടുക്കില്ലെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കരുനാഗപ്പള്ളിയിലെ വെള്ളനാതുരുത്തില്‍ സാമൂഹികപ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ഏഴുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുലിമുട്ടുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ധാതുമണല്‍ ശേഖരം നാടിന് പ്രയോജനപ്രദമായി വിനിയോഗിക്കുന്നതിനാണ് പൊതുമേഖല സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പൊതുജനങ്ങളുടെ സഹകരണവും അനിവാര്യമാണ്. ഖനനത്തിന് വിട്ടുനല്‍കിയ ഭൂമി ജനോപകാരപ്രദമായി വിനിയോഗിക്കാന്‍ മാനേജ്മെൻറുകള്‍ ശ്രദ്ധിക്കണം. ജനങ്ങളുടെ നാളുകളായുള്ള ആവശ്യംകൂടി കണക്കിലെടുത്ത് ചവറ ഐ.ആര്‍.ഇ നടത്തുന്ന പുലിമുട്ട് നിര്‍മാണത്തിന് പാറയുടെ ദൗര്‍ലഭ്യം തടസ്സമാകാതിരിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കും. പുലിമുട്ട് സമീപപ്രദേശങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് ശാസ്ത്രീയമായി വിലയിരുത്തിയാവണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു. ചെന്നൈ ഐ.ഐ.ടിയിലെ സാങ്കേതിക വിദഗ്ധര്‍ രൂപകല്‍പന ചെയ്ത നാല് പുലിമുട്ടുകളാണ് പ്രദേശത്ത് നിര്‍മിക്കുന്നത്. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. പണ്ടാരത്തുരുത്ത് സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഐ.ആര്‍.ഇ നല്‍കുന്ന പഠനോപകരണങ്ങളുടെ വിതരണം കലക്ടര്‍ ഡോ. എസ്. കാര്‍ത്തികയേന്‍ നിര്‍വഹിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സെലീന, പഞ്ചായത്ത് അംഗങ്ങളായ കെ. ഉണ്ണികൃഷ്ണന്‍, ഷീബാ ബാബു, രാംകുമാര്‍, സജിത്ത് രഞ്ജ്, വിവിധ കരയോഗങ്ങളുടെ ഭാരവാഹികളായ ആര്‍. ബാലചന്ദ്രന്‍, പി. രമേശന്‍, മണിവര്‍ണ്ണന്‍, ഐ.ആര്‍.ഇ ഡയറക്ടര്‍ എ.കെ. മഹാപത്ര, ചീഫ് ജനറല്‍ മാനേജര്‍ എസ്. സൂര്യകുമാര്‍, കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടര്‍ റോയ് കുര്യന്‍, ഇന്‍ലന്‍ഡ് നാവിഗേഷന്‍ എക്‌സിക്യുട്ടിവ് എൻജിനീയര്‍ ഐ.ജി. ഷിലു എന്നിവര്‍ പങ്കെടുത്തു. കലക്ടറുടെ അദാലത്തിൽ 82 പരാതികളിൽ തീർപ്പായി (ചിത്രം) കരുനാഗപ്പള്ളി: കലക്ടറുടെ കരുനാഗപ്പള്ളി താലൂക്കിലെ പരാതിപരിഹാര അദാലത്തിൽ വിവിധ വകുപ്പുകളുമായി 82 അപേക്ഷകളിൽ തീർപ്പുണ്ടാക്കി. മൊത്തം 289 എണ്ണമാണ് ലഭിച്ചത്. ബാക്കി അപേക്ഷകൾ സമയബന്ധിതമായി തീർപ്പുകൽപിക്കുന്നതിനായി അതത് വകുപ്പ് മേധാവികൾക്ക് കൈമാറി. ഇതിൽ പഞ്ചായത്ത് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് 125 അപേക്ഷയും റവന്യൂ -25, കോഓപറേറ്റിവ് സിവിൽ സപ്ലൈസ് വകുപ്പുകളുമായി ബന്ധെപ്പട്ട് ആറ്, എംപ്ലോയ്മെൻറ് -ഒമ്പത്, ജലം, ഫിഷറീസ് വകുപ്പ് -അഞ്ച്, പൊലീസ് -ഒന്ന്, വൈദ്യുതി -രണ്ട്, കയർ, സൈനിക ക്ഷേമം, ബാങ്ക്, വികലാംഗ കോർപറേഷൻ, റോഡ് ട്രാൻസ്പോർട്ട്, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക്ഷേമം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട ഓരോ അപേക്ഷയും ലഭിച്ചു. അപേക്ഷകൾ എല്ലാം ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. തീർപ്പാക്കൽ ഓൺലൈനായി അറിയുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായനിധിയിൽനിന്ന് ആനുകൂല്യം ലഭിക്കുന്നതിനുള്ള 90 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ചികിത്സ സഹായവുമായി ബന്ധപ്പെട്ട അപേക്ഷകളാണ് തീർപ്പാക്കിയതിൽ ഭൂരിഭാഗവും. കലക്ടർ ഡോ. എസ്. കാർത്തികേയൻ, അഡീ. ജില്ല മജിസ്ട്രേറ്റ് പി. ശശികുമാർ, ഡെപ്യൂട്ടി കലക്ടർമാരായ പി.ആർ. ഗോപാലകൃഷ്ണൻ, ആർ. സുകു, ആർ. സുമിതൻ പിള്ള, തഹസിൽദാർ എൻ. സാജിതാ ബീഗം, എൽ.ആർ തഹസിൽദാർ എ. ഷിഹാബുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story