Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.എൽ.എയുടെ മർദനം:...

എം.എൽ.എയുടെ മർദനം: സി.പി.എം ഇടപെടില്ല -കെ.എൻ. ബാലഗോപാൽ

text_fields
bookmark_border
കൊല്ലം: വാഹനത്തിന് സൈഡ് നൽകാത്തതിന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എയും ഡ്രൈവറും ചേർന്ന് യുവാവിനെ മർദിച്ചെന്ന കേസി​െൻറ അന്വേഷണത്തിൽ സി.പി.എം ഇടപെടില്ലെന്ന് സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എൻ. ബാലഗോപാൽ. ഗണേഷ്കുമാറിനെ സംരക്ഷിക്കുന്ന നിലപാട് പൊലീസ് സ്വീകരിക്കുെന്നന്ന ആക്ഷേപത്തെക്കുറിച്ച് പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ കേസുകളിൽ ആർക്കും ഒരു പരിഗണനയുമുണ്ടാവില്ലെന്നതാണ് സർക്കാർ നിലപാട്. ഗണേഷി​െൻറ കാര്യത്തിലും അതേ സമീപനമാണുള്ളത്. അന്വേഷണം അതി​െൻറ വഴിക്കുപോകും. സർക്കാറിന് ഇക്കാര്യത്തിൽ നിക്ഷിപ്ത താൽപര്യമില്ല. മർദനമേറ്റ യുവാവിനെതിരെയാണ് ആദ്യം കേസെടുത്തതെന്ന പരാതിക്ക് പ്രസക്തിയില്ല. ആദ്യമായാലും രണ്ടാമതായാലും അന്വേഷണവും മറ്റ് നടപടികളും അതിേൻറതായ രീതിയിൽ നടക്കുമെന്നും ബാലഗോപാൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story