Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:09 AM IST Updated On
date_range 17 Jun 2018 11:09 AM ISTഗണേഷ്കുമാറിനെതിരെ വനിതാ കമീഷനിൽ പരാതി
text_fieldsbookmark_border
തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന കാരണത്താൽ മർദനമേറ്റ യുവാവിെൻറ അമ്മ കെ.ബി. ഗണേഷ്കുമാർ എം.എൽ.എക്കെതിരെ വനിതാ കമീഷനിൽ പരാതി നൽകി. എം.എൽ.എയും ൈഡ്രവറും തന്നെ സ്ത്രീയെന്ന പരിഗണനപോലും നൽകാതെ ൈകയേറ്റം ചെയ്തതായി ആരോപിച്ച് അഞ്ചൽ അഗസ്ത്യകോട് പുലിയത്ത് വീട്ടിൽ ഷീന ആർ. നാഥാണ് പരാതി നൽകിയത്. പരാതി രജിസ്റ്റർ ചെയ്തതായി ചെയർപേഴ്സൻ എം.സി. ജോസഫൈൻ അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള ൈകയേറ്റശ്രമങ്ങൾ കൂടി ചേർത്ത് കേസെടുക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി സംബന്ധിച്ച് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story