Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമംഗളാദേവി ക്ഷേത്രം:...

മംഗളാദേവി ക്ഷേത്രം: മുഖ്യമന്ത്രിക്കും ദേവസ്വം ബോർഡിനും അഭിനന്ദനം

text_fields
bookmark_border
തിരുവനന്തപുരം: ഇടുക്കി കുമളിയിലെ മംഗളാദേവി ക്ഷേത്രം പുനരുദ്ധാരണത്തിനും വിശേഷ ദിവസങ്ങളിൽ ക്ഷേത്രദർശന അനുമതി നൽകാനുമുള്ള സർക്കാർ തീരുമാനത്തിൽ മുഖ്യമന്ത്രിയെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും അഭിനന്ദിച്ച് തമിഴ്നാട് കണ്ണകി ദേവി ട്രസ്റ്റ്. തീരുമാനങ്ങൾക്ക് പിന്തുണ പ്രകടിപ്പിച്ച ട്രസ്റ്റ് യോജിച്ചുനിന്നുള്ള പ്രവർത്തനം നടത്താനും സന്നദ്ധത അറിയിച്ചു. ട്രസ്റ്റ് ചെയർമാൻ എം. രാജേന്ദ്രൻ, സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി. ക്ഷേത്രകാര്യത്തിൽ തമിഴ്നാടും കേരളവും തമ്മിൽ യാതൊരു തർക്കവുമില്ല. കൂടുതൽ ദിവസങ്ങളിൽ ഭക്തർക്കായി തുറന്നുകൊടുക്കണമെന്നും എം. രാജേന്ദ്രൻ പറഞ്ഞു. ഭാരവാഹികൾക്ക് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അടുത്തയാഴ്ച സമയമൊരുക്കുമെന്നും എ. പത്മകുമാർ വ്യക്തമാക്കി. ക്ഷേത്രത്തി​െൻറ കാര്യത്തിൽ ദേവസ്വം ബോർഡ് അതിവേഗ നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും പത്മകുമാർ ട്രസ്റ്റ് ഭാരവാഹികളോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story