Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:05 AM IST Updated On
date_range 17 Jun 2018 11:05 AM ISTവിഴിഞ്ഞം തുറമുഖം: ഉമ്മൻ ചാണ്ടി വിശദീകരണം നൽകണമെന്ന് വി.എസ്
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം സംബന്ധിച്ച വി.എം. സുധീരെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ ഉമ്മന്‍ ചാണ്ടി കേരള ജനതയോട് വിശദീകരണം നല്‍കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര തുറമുഖ കരാറില്‍ അദാനിയുടെ താല്‍പര്യമാണ് ഉമ്മന്‍ ചാണ്ടി സംരക്ഷിച്ചെതന്ന് അന്നത്തെ കെ.പി.സി.സി പ്രസിഡണ്ട് വി.എം. സുധീരന്‍ തുറന്നുപറഞ്ഞിരിക്കുന്നു. കരാറില്‍ അഴിമതിയുണ്ടെന്നും ഇത് ജനവിരുദ്ധമാണെന്നും എൽ.ഡി.എഫും നിലപാടെടുത്തിരുന്നു. കേരള ജനതയുടെ താല്‍പര്യത്തിന് വിരുദ്ധമായി വിഴിഞ്ഞം കരാര്‍ നടപ്പാക്കാന്‍ ഏകപക്ഷീയമായാണ് അന്നത്തെ മുഖ്യമന്ത്രി തീരുമാനമെടുത്തതെന്ന ആരോപണം ഗുരുതരമാണ്. രണ്ട് ദിവസമായിട്ടും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ വിമുഖത കാണിക്കുന്നത് ഒളിച്ചോട്ടമാണെന്നും വി.എസ് പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story