Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 10:38 AM IST Updated On
date_range 17 Jun 2018 10:38 AM ISTചെറിയ പെരുന്നാൾ ആഘോഷിച്ചു
text_fieldsbookmark_border
ബാലരാമപുരം: റമദാൻ വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികൾ . ഈദ്ഗാഹുകളിലും പള്ളികളിലും നടന്ന ഈദ് പ്രാർഥനകളിൽ നിരവധിപേർ പങ്കെടുത്തു. ബാലരാമപുരം മുസ്ലിം ജമാഅത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ പത്തനാപുരം അബ്ദുൽ റഹീം അൽ കൗസരി നേതൃത്വം നൽകി. സ്ത്രീകളുൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. അഞ്ചുവന്നം വലിയപള്ളി ജുമാമസ്ജിദിൽ പാച്ചല്ലൂർ അബ്ദുൽ സലീം മൗലവിയും വഴിമുക്ക് ജുമാമസ്ജിദിൽ പാങ്ങോട് അബ്ദുൽ അസീസ് മൗലവിയും ഈദ് പ്രാർഥനക്ക് നേതൃത്വം നൽകി. ബാലരാമപുരം ടൗൺ മസ്ജിദിൽ ഫത്തഹുദീൻ മൗലവിയുടെ നേതൃത്വത്തിലാണ് ഈദ് നമസ്കാരം നടന്നത്. ചാമവിളയിൽ അൽ-ജമാഅയുടെ നേതൃത്വത്തിൽ ഈദ് ദിനാഘോഷ പരിപാടികൾ നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story