പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിക്ക് 10 വർഷം കഠിന തടവും പിഴയും

05:51 AM
14/06/2018
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളിക്ക് 10 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. പശ്ചിമബംഗാൾ സ്വദേശി വിഭൂതി അധികാരിയെയാണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴത്തുക കെട്ടിവെച്ചിെല്ലങ്കിൽ രണ്ട് വർഷം അധികം തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2014 നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പിതാവിനൊപ്പം ക്വാറിയിൽ ജോലി ചെയ്തുവന്ന തൊഴിലാളിയായിരുന്നു വിഭൂതി അധികാരി. ഇയാൾ പെൺകുട്ടിയുടെ അയൽവാസിയുമായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാൾ 2014 മുതൽ 2015 വരെ പെൺകുട്ടിയെ പീഡിപ്പിച്ച് വരുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിനെ കാൻസർ ചികിത്സക്ക് ആശുപത്രിയിൽ കൊണ്ടുപോകുന്ന ദിവസങ്ങളിലായിരുന്നു വിവാഹിതനായ പ്രതി പീഡനം നടത്തിവന്നതെന്നാണ് പൊലീസ് കേസ്. 2015 മേയ് 28നാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.13 സാക്ഷികളെയും 16 രേഖകളും പ്രോസിക്യൂഷൻ പരിഗണിച്ചു.
Loading...
COMMENTS