ഉത്തരക്കടലാസ് മൂല്യനിർണയം: അപാകത പരിഹരിക്കണം -ഫ്രറ്റേണിറ്റി മൂവ്മെൻറ്​

05:51 AM
14/06/2018
കൊല്ലം: കേരള യൂനിവേഴ്സിറ്റി 2017 ജൂലൈയിൽ നടത്തിയ ഫിസിക്സ് ഇലക്ട്രോ ഡയനാമിക്സ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ കൃത്യമായി മൂല്യനിർണയത്തിന് വിധേയമാക്കണമെന്നും അപാകതകൾ പരിഹരിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നിരുത്തരവാദിത്തപരമായാണ് മൂല്യനിർണയം നടന്നിട്ടുള്ളത്. 2014-15 അഡ്മിഷൻ സപ്ലിമ​െൻററി പരീക്ഷ എഴുതിയ കൊല്ലം എസ്.എൻ കോളജ്, ശാസ്താംകോട്ട ഡി.ബി കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാരും വിജയിച്ചിട്ടില്ല. പേപ്പർ വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്നും ഉത്തരങ്ങൾക്കൊന്നും കൃത്യമായ മാർക്ക് ലഭിച്ചിട്ടില്ലെന്നുമാണ് വിദ്യാർഥികൾ പറയുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡൻറ് എസ്.എം. മുഖ്താർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. സഹല, സെക്രട്ടറിമാരായ എബിൻ ബാലാജി, അസ്‌ലം പെഴുമൂട്, അശ്വതി എന്നിവർ സംസാരിച്ചു.
Loading...
COMMENTS