വെൽ​െഫയർ പാർട്ടി പ്രതിഷേധിച്ചു

05:51 AM
14/06/2018
അഞ്ചൽ: ത​െൻറ കാറിന് സൈഡ് നൽകിയില്ലെന്ന കാരണത്താൽ എതിരേവന്ന വാഹനത്തിലെ യാത്രക്കാരായ അമ്മയെയും മകനെയും മർദിക്കുകയും അസഭ്യംപറയുകയും ചെയ്ത കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് വെൽെഫയർ പാർട്ടി ജില്ലാ പ്രസിഡൻറ് സലീം മൂലയിൽ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പൊലീസ് നിഷ്പക്ഷ നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻ എസ്.എഫ്.ഐ പ്രവർത്തകരുടെ സംഗമം കൊല്ലം: ജൂൺ 20 മുതൽ 24 വരെ കൊല്ലത്ത് നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ മുൻ പ്രവർത്തകരുടെ സംഗമം സംഘടിപ്പിക്കും. 17ന് രാവിലെ 10ന് കൊല്ലം സോപാനം ഒാഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സ്വാഗതസംഘം ചെയർമാൻ കെ.എൻ. ബാലഗോപാലും ജന. കൺവീനർ ശ്യാം മോഹനും അറിയിച്ചു.
Loading...
COMMENTS