Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകരുനാഗപ്പള്ളി മുതൽ...

കരുനാഗപ്പള്ളി മുതൽ കല്ലുകടവ് വരെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിലെ അനധികൃത കൈയേറ്റകച്ചവടം, കടയുടെ മുന്നിലേക്കുള്ള കെട്ടിയിറക്കലുകൾ, പരസ്യ ബോർഡുകൾ എന്നിവ നീക്കം ചെയ്തു. കൈയേറ്റക്കാരോട് പൊളിച്ച് മാറ്റാൻ നേരത്തേ നിർദേശം നൽകിയിരുന്നു. ഇത് പാലിക്കാത്ത ഭാഗങ്ങളിലാണ് പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരും പൊലീസി​െൻറ സഹായത്തോടെ നീക്കം ചെയ്തത്. റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പുകളും കോൺക്രീറ്റിൽ ഉറപ്പിച്ച് നിർത്തിയിരുന്ന പരസ്യ ബോർഡി​െൻറ തൂണുകളും എക്സ്കവേറ്ററി​െൻറ സഹായത്തോടെയാണ് നീക്കം ചെയ്തത്. രാവിലെ 10ന് ആരംഭിച്ച പൊളിച്ച് മാറ്റൽ വൈകുന്നേരത്തോടെ അവസാനിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ദീപയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story