പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കഞ്ഞിവെച്ച് വീട്ടമ്മയുടെ പ്രതിഷേധം

05:56 AM
13/06/2018
പത്തനാപുരം: അപേക്ഷ നൽകി ഏട്ട് വര്‍ഷമായിട്ടും നിർധന കുടുംബാംഗമായ തനിക്ക് ഭവനപദ്ധതിയില്‍ ഉൾപ്പെടുത്തി വീട് നല്‍കാത്തതിൽ പ്രതിഷേധിച്ച് പിറവന്തൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ വീട്ടമ്മ കഞ്ഞിവെച്ചു. അലിമുക്ക് ആനകുളം പട്ടയത്തില്‍ വീട്ടില്‍ സതി ആണ് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കഞ്ഞിവെച്ചത്. തകര്‍ന്നുവീഴാറായ വീട്ടിലാണ് സതിയും കുടുംബവും താമസിക്കുന്നത്. മഴക്കാലമായതോടെ വീട് ചോര്‍ന്നൊലിക്കാനും തുടങ്ങി. എട്ട് വര്‍ഷമായി വീടിനായി നിരവധിതവണ ഇവര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവഗണന മാത്രമാണ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നും ഉണ്ടായതെന്ന് സതി പറയുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് തയ്യല്‍ജോലി ചെയ്താണ് മക​െൻറ വിദ്യാഭ്യാസവും കുടുംബെചലവുകളും നടത്തിവരുന്നത്. മൂന്ന് സ​െൻറ് വസ്തുവാണ് ഇവര്‍ക്കുള്ളത്. കിണറോ ശൗചാലയമോ ഇല്ല. നിരവധിതവണ ഭവനത്തിന് അര്‍ഹതപ്പെട്ടവരുടെ പട്ടികയില്‍ പേര് വന്നെങ്കിലും അവസാനനിമിഷം ഇല്ലാതാവുകയായിരുന്നു. ഇനിയും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസിന് മുന്നിൽ നിരാഹാരസമരം നടത്താനാണ് സതിയുടെ തീരുമാനം. പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ ധർണ കൊല്ലം: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിച്ച് നിർവചിക്കപ്പെട്ട പെൻഷൻ മുഴുവൻ ജീവനക്കാർക്കും നടപ്പാക്കുക, കരാർ-കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ നടത്തി. കലക്ടറേറ്റിനുമുന്നിൽ കെ.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് എ.ജെ. ഹരികുമാർ ഉദ്ഘാടനംചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡൻറ് ബി. സതീഷ്ചന്ദ്രൻ അധ്യക്ഷതവഹിച്ചു. എൻ. ഷൺമുഖദാസ്, എൻ.എസ്. ഷൈൻ, ബി. ജയകുമാർ, എസ്. േപ്രംകുമാർ, ജയരാജ്, എസ്. ഒാമനക്കുട്ടൻ എന്നിവർ സംസാരിച്ചു. റാങ്ക് ഹോൾഡേഴ്സ് യോഗം കൊല്ലം: ജില്ലയിലെ എൽ.ഡി.സി റാങ്ക് ഹോൾഡേഴ്സ് യോഗം 17ന് രാവിലെ 10ന് കൊല്ലം കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപമുള്ള എൻ.ജി.ഒ യൂനിയൻ ഹാളിൽ ചേരും. ഫോൺ: 9846151869, 7736651239.
Loading...
COMMENTS