ഏറ്റവും വലിയ പൂര്‍ണകായ വെള്ളിയങ്കി ഇടക്കുളങ്ങര ശ്രീദേവീക്ഷേത്രത്തില്‍ ഇന്ന് സമര്‍പ്പിക്കും

05:53 AM
13/06/2018
കരുനാഗപ്പള്ളി: കേരളത്തിലെ ഏറ്റവുംവലിയ പൂര്‍ണകായ വെള്ളിയങ്കി ഇടക്കുളങ്ങര ശ്രീദേവീക്ഷേത്രത്തില്‍ ബുധനാഴ്ച രാവിലെ ഒമ്പതിന് സമർപ്പിക്കും. ക്ഷേത്രംതന്ത്രി താഴ്മണ്‍മഠം കണ്ഠരര് രാജീവര് മുഖ്യകാർമികത്വം നിർവഹിക്കും. ആറേകാലടി പൊക്കമുള്ള ഈ അങ്കിയുടെ നിർമാണത്തിന് 18 കി.ഗ്രാം വെള്ളി ഉപയോഗിച്ചിട്ടുണ്ട്. ക്ഷേത്രം തന്ത്രിയുടെ മേല്‍നോട്ടത്തില്‍ ശിൽപി സദാശിവന്‍ പത്ത് മാസംകൊണ്ടാണ് നിർമാണം പൂര്‍ത്തിയാക്കിയത്. പ്രദേശത്തെ വിവിധ ക്ഷേത്രങ്ങള്‍ ചുറ്റി അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും നടന്നു. മരത്തിൽ കുരുങ്ങിയയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി കരുനാഗപ്പള്ളി: വൈദ്യുതി കമ്പിയിലേക്ക് ചാഞ്ഞ ശിഖരങ്ങൾ വെട്ടാൻ മരത്തിൽ കയറി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു. ചവറ പന്മന പുത്തൻചന്ത തട്ടാഴേത്ത് വടക്കതിൽ നിസാമി(39)നെയാണ് മരത്തിൽ നിന്നും താഴെയിറക്കിയത്. ചൊച്ചാഴ്ച രാവിലെ 10.30ഒാടെ ലാലാജി ജങ്ഷന് സമീപമാണ് സംഭവം. വൈദ്യുതി ബോർഡിന് വേണ്ടി മരത്തി​െൻറ ശിഖരം മുറിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മരത്തിൽ പിടിച്ചിരിക്കുകയായിരുന്നു. മറ്റ് തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന എത്തുകയായിരുന്നു.
Loading...
COMMENTS