Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2018 5:50 AM GMT Updated On
date_range 13 Jun 2018 5:50 AM GMTഇൻറർകൊളീജിയറ്റ് ബാസ്കറ്റ്ബാൾ ടൂർണമെൻറ്
text_fieldsbookmark_border
ആയൂർ: മാർത്തോമ എജുക്കേഷനൽ ടെക്നിക്കൽ െട്രയിനിങ് ആൻഡ് റിസർച് സെൻററിെൻറ ആഭിമുഖ്യത്തിൽ ആയൂർ മാർത്തോമ കോളജിൽ ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ ഇൻറർകൊളീജിയറ്റ് ബാസ്കറ്റ്ബാൾ ടൂർണമെൻറ് നടത്തും. ജോസഫ് മാർ ബർന്നബാസ് എപ്പിസ്കോപ്പൽ സിൽവർ ജൂബിലി ടൂർണമെൻറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ടുമെൻറുമായി ബന്ധപ്പെടണം. ഫോൺ: 9744981414. മുക്കുന്നം മന്നാനിയ്യയിൽ പ്രാർഥനാസംഗമം നടന്നു കടയ്ക്കൽ: അനാഥ പെൺകുട്ടികളുടെ അഭയകേന്ദ്രമായ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യയിൽ നടന്ന പ്രാർഥനാസംഗമത്തിലും അനാഥ പെൺകുട്ടികളുടെ വിവാഹത്തിലും ആയിരങ്ങൾ പങ്കെടുത്തു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട അബ്ദുൽ ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. കെ.എം.വൈ.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് ആമുഖ പ്രഭാഷണവും കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണവും നടത്തി. അബ്ദുൽ ജവാദ് മന്നാനി പാലുവള്ളി, മുഹമ്മദ് റാഫി ബാഖവി, ഇൻഷാദ് അസ്ഹനി, എ. അലിദിവാനുദ്ദീൻ, ഹാഫിസ് കുടവൂർ നവാസ് മന്നാനി, ചക്കമല ഷംസുദ്ദീൻ മന്നാനി, എം. ഇമാമുദ്ദീൻ, ജെ. സുബൈർ, എ.എം. യൂസഫുൽ ഹാദി, എസ്. എം ഹസൻ, നിസാമുദ്ദീൻ മൗലവി, ഫസിലുദ്ദീൻ ബാഖവി, എ.എം. ഹനീഫ, എം. ഉസ്മാൻ. കെ.ആർ നിഷാൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story