Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2018 11:20 AM IST Updated On
date_range 13 Jun 2018 11:20 AM ISTയൂനിഫോം നെയ്ത്തിൽ ഇടക്കുളങ്ങര സംഘം ജില്ലയിൽ ഒന്നാമത്
text_fieldsbookmark_border
കരുനാഗപ്പള്ളി: സ്കൂൾ കുട്ടികൾക്ക് യൂനിഫോം നെയ്ത്തിൽ ജില്ലയിലെ കൈത്തറി സംഘങ്ങളുടെ പട്ടികയിൽ മുന്നിൽ ഇടകുളങ്ങര കൈത്തറി സംഘം. 8000 മീറ്റർ തുണി നെയ്ത് നൽകാനായിരുന്നു സർക്കാറിെൻറ നിർദേശമെങ്കിലും 22000 മീറ്റർ യൂനിഫോം തുണി നെയ്ത് നൽകി. ജില്ലയിൽ ഏറ്റവും കൂടുതൽ സ്കൂൾ യൂനിഫോം നെയ്ത സംഘത്തിനുള്ള അവാർഡ് സംഘത്തിന് ലഭിച്ചതായും ഇത് തങ്ങളുടെ പ്രവർത്തനത്തിന് കൂടുതൽ ഊർജം പകരുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇടക്കുളങ്ങര റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം 50 സെൻറ് സ്ഥലത്താണ് ഇവരുടെ പ്രവർത്തനം. കൈത്തറി മേളകളിലടക്കം ഇടക്കുളങ്ങര കൈത്തറി പേരെടുത്തുകഴിഞ്ഞു. കരുനാഗപ്പള്ളിയിൽ കൈത്തറി പാർക്ക് ആരംഭിച്ച് വൈവിധ്യവത്കരണത്തിലൂടെ മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം പുതിയ പ്രവർത്തനവർഷത്തിലേക്ക് കടക്കുന്നത്. വരുംവർഷം 100 തറികളും 150 തൊഴിലാളികളും 60 ലക്ഷം വിറ്റുവരവും ലക്ഷ്യമിടുകയാണ് ഇവർ. സംഘത്തെ മികവിലേക്ക് നയിച്ച തൊഴിലാളികളെ ആദരിക്കുന്നതിന് വ്യാഴ്യാഴ്ച ചേരുന്ന സ്നേഹസംഗമം കശുവണ്ടി വികസന കോർപറേഷൻ ഡയറക്ടർ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് റമദാൻ റിലീഫ് ഇരവിപുരം: എസ്.വൈ.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് നടത്തി. കൊല്ലൂർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് മൻസൂർ ഹുദവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് മൗലവി അബ്ദുൽ വാഹിദ് ദാരിമി അധ്യക്ഷത വഹിച്ചു. സമസ്ത പൊതു പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡുകൾ വർക്കിങ് സെക്രട്ടറി തടിക്കാട് ശരീഫ് കാശിഫിയും, പുതുവസ്ത്രവിതരണം സെക്രട്ടറി കണ്ടറ അബ്ദുല്ലയും നിർവഹിച്ചു. സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗം എസ്. അഹമ്മദ് ഉഖൈൽ മുഖ്യപ്രഭാഷണം നടത്തി. എസ്. അഹമ്മദ് തുഫൈൽ, എസ്.എം. നിലാമുദ്ദിൻ മുസ്ലിയാർ, എസ്. മുഹമ്മദ് സുഹൈൽ, മുഹമ്മദ് ഷാ, കൊല്ലൂർവിള മുഹമ്മദ് ഹാഷിം, മുഹമ്മദ് ഹുസൈൻ, അൻസർ ജലാൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story