Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2018 10:41 AM IST Updated On
date_range 13 Jun 2018 10:41 AM ISTകനത്ത മഴ: ഇതുവരെ പൂർണമായും ഭാഗികമായും തകർന്നത് 2510 വീടുകൾ
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും പൂർണമായും തകർന്നത് 110 വീടുകൾ. 2400 വീടുകൾ ഭാഗികമായി തകർന്നു. ഏറ്റവും കൂടുതൽ വീടുകൾ തകർന്നത് തലസ്ഥാന ജില്ലയിലാണ്. 27 വീടുകൾ പൂർണമായും 1100 വീടുകൾ ഭാഗികമായും തലസ്ഥാനത്ത് തകർന്നു. സംസ്ഥാന വ്യാപകമായി 15 ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. തലസ്ഥാന ജില്ലയിൽ ചൊവ്വാഴ്ച കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story