Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിർമാണം പൂർത്തിയാകും...

നിർമാണം പൂർത്തിയാകും മുമ്പേ റോഡ് തകർന്നു; പ്രതിഷേധവുമായി നാട്ടുകാർ

text_fields
bookmark_border
അഞ്ചൽ: നിർമാണം പൂർത്തിയാകും മുമ്പ് റോഡ് തകർന്നതിൽ നാട്ടുകാർ പ്രതിഷേധത്തിൽ. നാലരക്കോടി രൂപ മുടക്കി നവീകരിക്കുന്ന ഏറം-അഗസ്ത്യക്കോട് റോഡിൽ കോമളം മുട്ടോണത്ത് കലുങ്കിനോട് ചേർന്ന് റോഡ് സൈഡ് പാറ കെട്ടി ഉയർത്തിയിരുന്ന ഭാഗമാണ് തകർന്നത്. രണ്ടര മീറ്റർ ഉയരത്തിലാണ് പാറയടുക്കി ഉയർത്തിയിരുന്നത്. നിർമാണത്തി​െൻറ ആദ്യഘട്ടത്തിൽ തന്നെ ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടുകാർ കരാറുകാരോട് പ്രതിഷേധിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എത്തി എസ്റ്റിമേറ്റ് പ്രകാരം പണി നടത്തിക്കാമെന്ന് നാട്ടുകാർക്ക് അന്ന് ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പുകളൊന്നും പാലിക്കാതെയാണ് തുടർന്ന് പണി നടന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡ് വശങ്ങളിലെ ചില പുരയിടക്കാരെ സംരക്ഷിക്കുന്ന രീതിയിലാണ് റോഡി​െൻറ വീതി കൂട്ടിയതെന്നും ആരോപണമുണ്ട്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതിയും പക്ഷപാതവും നടന്നിട്ടുണ്ടെന്നും ഇതിനെതിരെ പൊതുമരാമത്ത് വകുപ്പി​െൻറ അഞ്ചൽ ഓഫിസ് ഉപരോധം ഉൾപ്പെടെ സമരപരിപാടി നടത്തുമെന്നും നാട്ടുകാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story