Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകമുകിന്‍കോട്‌...

കമുകിന്‍കോട്‌ കൊച്ചുപള്ളി തിരുനാളിന്‌ ഭക്തിനിര്‍ഭരമായ തുടക്കം

text_fields
bookmark_border
ബാലരാമപുരം: കമുകിന്‍കോട്‌ കൊച്ചുപള്ളി തിരുനാളിന്‌ ഭക്തിനിര്‍ഭരമായ തുടക്കം. ഞായറാഴ്‌ച വൈകീട്ട് നടന്ന പ്രാരംഭ ദിവ്യബലിക്ക്‌ തിരുവനന്തപുരം അതിരൂപത ജുഡീഷ്യല്‍ വികാര്‍ ഡോ. ഗ്ലാഡിന്‍ അലക്‌സ്‌ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫ. ജോയി മത്യാസ്‌ സഹകാർമികനായി. ക്‌ടാരക്കുഴി സ​െൻറ് ജോസഫ്‌ ദേവാലയ വികാരി ഫാ. ജോർജ്കുട്ടി വചനസന്ദേശം നല്‍കി. ഇന്നലെ െവെകീട്ട്‌ നടന്ന ദിവ്യബലിക്ക്‌ നെയ്യാറ്റിന്‍കര രൂപത അൽമായ കമീഷന്‍ ഡയറക്‌ടര്‍ ഫാ. എസ്‌.എം. അനില്‍കുമാര്‍ മുഖ്യ കാർമികത്വം വഹിച്ചു. ഈഴക്കോട്‌ സ​െൻറ് ലിയോപോള്‍ഡ്‌ വികാരി ഫാ. എ.എസ്‌ പോള്‍ വചനസന്ദേശം നല്‍കി. നാളെ രാവിലെ 10.30ന്‌ നെയ്യാറ്റിന്‍കര റീജന്‍ കോഓഡിനേറ്റര്‍ മോണ്‍. വി.പി. ജോസി​െൻറ മുഖ്യകാർമികത്വത്തില്‍ ദിവ്യബലി നടക്കും. നാലിന് ദിവ്യകാരുണ്യ ആരാധനക്ക് ഇടവക വികാരി ഫാ. ജോയി മാത്യാസ് നേതൃത്വം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story