Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2018 11:14 AM IST Updated On
date_range 11 Jun 2018 11:14 AM ISTമുണ്ടയ്ക്കൽ സർക്കാർ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് ആശ്വാസവുമായി എം.എ. യൂസുഫലി
text_fieldsbookmark_border
കൊല്ലം: മുണ്ടയ്ക്കൽ സർക്കാർ അഗതിമന്ദിരത്തിന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലിയുടെ ധനസഹായമായ 25 ലക്ഷം കൈമാറി. റമദാനിൽ മികച്ചസൗകര്യങ്ങൾ ഒരുക്കാനും ഭക്ഷണം നൽകുവാനുമാണ് തുക നൽകിയത്. അഗതിമന്ദിരത്തിലെ ദയനീയസ്ഥിതി അറിഞ്ഞ് കഴിഞ്ഞവർഷം അദ്ദേഹം നൽകിയ 25 ലക്ഷം ഉപയോഗിച്ച് കുളിമുറികളും ശൗചാലയമുൾപ്പെടെ നിരവധി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിരുന്നു. സഹായധനം ലുലു ഗ്രൂപ് പ്രതിനിധികളായ ജോയി സദാനന്ദൻ, എൻ.ബി. സ്വരാജ് എന്നിവർ ചേർന്ന് പുവർഹോം സൊസൈറ്റി സെക്രട്ടറി ഡോ.ഡി. ശ്രീകുമാറിന് കൈമാറി. സ്വകാര്യ ആശുപത്രികളെ ഏകീകൃത വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നത് ആലോചനയിൽ -മന്ത്രി കൊട്ടിയം: സ്വകാര്യ ആശുപത്രികളെ എങ്ങനെ ഏകീകൃത വ്യവസ്ഥയിലേക്ക് കൊണ്ടുവരാമെന്നുള്ള കാര്യം സർക്കാർ ആലോചിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കൊട്ടിയത്ത് സഹകരണ മേഖലയിൽ ആരംഭിക്കുന്ന ഡ്രീംസിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിെൻറ സഹകരണ മേഖല രാജ്യത്തിന് മാതൃകയാണ്. നിക്ഷേപം സ്വീകരിക്കലിലും വായ്പ കൊടുക്കലിലും ഒതുങ്ങിയിരുന്ന സഹകരണ മേഖല ഇന്ന് എല്ലാ മേഖലകളിലും ഇടപെടുന്നതായും അദ്ദേഹം പറഞ്ഞു. ഡ്രീംസിെൻറ ഷെയർ സർട്ടിഫിക്കറ്റ് വിതരണം മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും ബ്രോഷർ പ്രകാശനം പി. രാജേന്ദ്രനും എഫ്.ഡി സർട്ടിഫിക്കറ്റ് വിതരണം ജി.എസ് ജയലാൽ എം.എൽ.എയും നിർവഹിച്ചു. ഡ്രീംസിെൻറ ആർക്കിടെക്ചർ പ്ലാൻ സഹകരണ സംഘം രജിസ്ട്രാർ ഡോ.സജിത് ബാബു ഏറ്റുവാങ്ങി. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്. ഫത്തഹുദ്ദീൻ, എസ്. രാജീവ്, ജെ. സുലോചന, എൽ. ലക്ഷ്മണൻ, എ.എസ്. ഷീബാബീവി, ബി.എസ്. പ്രവീൺ ദാസ് എന്നിവർ സംസാരിച്ചു. ബാലചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story