Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2018 10:50 AM IST Updated On
date_range 11 Jun 2018 10:50 AM ISTകാലവര്‍ഷം: അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തണമെന്ന് ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കാലവര്‍ഷം കടുത്ത നാശം വിതയ്ക്കുന്ന പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തുന്നതിന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മലയിടിച്ചിലും ഉരുള്‍പൊട്ടലും കൃഷിനാശവും പലേടത്തുമുണ്ടായി. തീരപ്രദേശം പട്ടിണിയിലാണ്. കടല്‍ക്ഷോഭം കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് നേരത്തേ തന്നെ കടലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കാലവര്‍ഷമെത്തിയതോടെ അവരുടെ ദുരിതം ഇരട്ടിച്ചു. ഈ പശ്ചാത്തലത്തില്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണം. സാമ്പത്തിക പ്രതിസന്ധി ഒന്നിനും തടസ്സമാകരുതെന്നും രമേശ് ചെന്നിത്തല വാർത്താക്കുറിപ്പിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story