Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 11:17 AM IST Updated On
date_range 9 Jun 2018 11:17 AM ISTസ്നേഹം കിനിയുന്ന സാമൂഹികാനുഭവങ്ങൾ
text_fieldsbookmark_border
വ്രതവിശുദ്ധിയുടെ ആത്മീയ മാനങ്ങൾക്കപ്പുറം സ്നേഹവും സൗഹാർദവും കിനിയുന്ന സാമൂഹികാനുഭവങ്ങൾ കൂടി നിറഞ്ഞതാണ് റമദാൻ മാസം. ഉൗഷ്മളമായ സാമൂഹിക ബന്ധങ്ങൾ കൂടുതൽ തുന്നിയുറപ്പിച്ചാണ് ഇൗ റമദാനും അവസാനത്തിലേക്കടുക്കുന്നത്. ആശയവ്യത്യാസങ്ങൾക്കും അഭിപ്രായ ഭിന്നതക്കുമപ്പുറം ഒരുമയുടെ ആഹ്വാനവും പ്രഖ്യാപനവുമായ ഇഫ്താർ സംഗമങ്ങളാണ് ഇതിൽ ഒന്നാമതായി അടിവരയിടേണ്ടത്. മുഖ്യമന്ത്രിയുടെ അടക്കം നിരവധി ഇഫ്താർ വിരുന്നുകൾക്കാണ് ഇക്കുറിയും തലസ്ഥാനം ആതിഥ്യമേകിയത്. അതിര് തിരിക്കാനുള്ള കുത്സിത നീക്കങ്ങൾക്കെതിരെ ഒന്നിച്ചുള്ള ശബ്ദമായി മാറി ഇത്തരം കൂട്ടായ്മകൾ. രാഷ്ട്രീയരംഗത്തെ വാശിയേറിയ പ്രതിയോഗികൾ, ആരോപണങ്ങൾക്കും പോർവിളികൾക്കുമപ്പുറം ഹസ്തദാനവും സന്തോഷവുമായി സൗഹാർദത്തിെൻറ വിശാലതയിലേക്ക് ചേേക്കറുന്നതും ഇത്തരം വേളകളിലെ അപൂർവാനുഭവങ്ങളായി. മനുഷ്യാവകാശങ്ങൾക്കും ജനകീയ-പരിസ്ഥിതി വിഷയങ്ങൾക്കുമായി പ്രക്ഷോഭരംഗത്തുള്ളവരുടെ കൂടിച്ചേരലുകളും ഇതോടൊപ്പം നടന്നു. ഭക്ഷണവിശേഷങ്ങൾക്കും സമൃദ്ധമായ തീൻ മേശകൾക്കുമപ്പുറം നോമ്പിെൻറ സമൂഹികമുഖത്തെ അടയാളപ്പെടുത്താൻ ഇഫ്താർ സംഗമങ്ങൾക്ക് കഴിെഞ്ഞന്നതാണ് എടുത്തുപറയേണ്ട മറ്റൊന്ന്. സംഘടനകൾക്ക് പുറമേ സുഹൃത് കൂട്ടായ്മകളും കുടുംബങ്ങളുമെല്ലാം ഇഫ്താർ വിരുന്നൊരുക്കി അതിഥികളെ ഉൗട്ടി. മഹല്ല് ജമാഅത്ത് കമ്മിറ്റികളും യുവജന-സന്നദ്ധ സംഘടനകളും റമദാനിൽ വിവിധ സേവനപ്രവർത്തനങ്ങൾ നടത്തുന്നതും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. വിശ്വാസികൾക്കും ആത്മസമർപ്പണത്തിെൻറയും പുണ്യത്തിെൻറയും മുഹൂർത്തങ്ങളാണ് റമദാനിലെ ദിനരാത്രങ്ങൾ. വ്രതാനുഷ്ഠാനത്തിലൂടെ ഉൗതിക്കാച്ചിയ ആത്മീയവിശുദ്ധിയുമായാണ് അവസാന പത്തിലേക്കും പെരുന്നാളിലേക്കും വിശ്വാസികൾ കടന്നിരിക്കുന്നത്. പുലർകാലം വരെയും പ്രാർഥനാനിർഭരമായി ഉണർന്നിരിക്കുന്ന മസ്ജിദുകളെയാണ് റമദാനിെൻറ അവസാന പത്തിൽ കാണാനാകുന്നത്. ശവ്വാൽ പിറ കാണുംവരെയും മസ്ജിദുകളും ഭവനങ്ങളും നോമ്പുകാലത്തിെൻറ ധന്യതയിലാവും. ഒാരോ റമദാനും വ്യക്തിസംസ്കരണത്തിെൻറ നല്ലപാഠങ്ങൾ പകർന്നുനൽകിയാണ് വിശ്വാസികളിൽനിന്ന് വിടവാങ്ങുന്നത്. വിജ്ഞാന ക്ലാസുകളും പ്രഭാഷണങ്ങളും റമദാനിൽ വ്യാപകമായി സംഘടിപ്പിക്കപ്പെടുന്നു. വനിതകളുടെയടക്കം സജീവ പങ്കാളിത്തം ഇത്തരം പരിപാടികളിൽ ഉറപ്പാക്കാൻ സംഘാടകർ ശ്രദ്ധിക്കുന്നുണ്ട്. മനുഷ്യനിൽ തിന്മകൾ വർധിക്കുന്ന വർത്തമാനകാല സമൂഹത്തിൽ നേർവഴിക്ക് നയിക്കാൻ റമദാെൻറ പാഠങ്ങൾ പ്രചോദനമാവണമെന്ന സന്ദേശമാണ് പണ്ഡിതസമൂഹം വിശ്വാസികൾക്ക് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story