Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 11:15 AM IST Updated On
date_range 9 Jun 2018 11:15 AM ISTകോടികളുടെ ഓൺലൈൻ തട്ടിപ്പ്: കാമറൂൺ സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
കൊല്ലം: ഓൺലൈൻ ലോട്ടറിയിലൂടെ കോടിക്കണക്കിന് അമേരിക്കൻ ഡോളർ ലഭിെച്ചന്ന വ്യാജ സന്ദേശങ്ങളിലൂടെ നിരവധിേപരെ കബളിപ്പിച്ച് 30 കോടിയിലധികം രൂപ കേരളത്തിനകത്തും പുറത്തുംനിന്നുമായി തട്ടിയെടുത്ത കേസിലെ പ്രധാന സൂത്രധാരൻ അറസ്റ്റിൽ. അഫ്രിക്കയിലെ കാമറൂൺ പൗരത്വമുള്ള ചോയി തോംസണിെനയാണ് (45) ഡൽഹി നിസാമുദ്ദീനിൽ അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയിൽനിന്ന് തട്ടിപ്പ് നടത്തി പണം കൈപ്പറ്റുന്നതിനിടയിലാണ് ഹോട്ടലിൽനിന്ന് പ്രതി പിടിയിലാകുന്നത്. തട്ടിപ്പ് സംഘത്തിലെ ഒന്നാംപ്രതിയായ മുഹമ്മദ് ഷെരീഫിനെ കോഴിക്കോടുനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. മുഹമ്മദ് ഷെരീഫിൽനിന്ന് ആഫ്രിക്കൻ വംശജരായ പ്രതികൾ 11 കോടിയോളം രൂപ വിവിധ ബാങ്കുകൾ മുഖേന കൈപ്പറ്റി. അമേരിക്കൻ ഡോളർ ആണെന്ന് പറഞ്ഞ് ഒരു ലോക്കർ ബംഗളൂരുവിൽ മുഹമ്മദ് ഷെരീഫിന് കൈമാറിയിരുന്നു. അമേരിക്കൻ ഡോളറിെൻറ വലുപ്പത്തിൽ നീല നിറത്തിലുള്ള പേപ്പറുകൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ഇരുമ്പ് ലോക്കറിൽ നിറച്ച് സ്യൂട്കേസിൽ ആക്കിയാണ് നൽകിയിരുന്നത്. പ്രത്യേക ലായനി ഉപയോഗിച്ച് ഇൗ പേപ്പറുകൾ ഡോളറുകൾ ആക്കാൻ കഴിയുമെന്നാണ് പ്രതികൾ ഇരകളെ വിശ്വസിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള ലായനി ലഭിക്കുന്നതിന് ഇരകളിൽനിന്ന് വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു രീതി. ലോട്ടറി അടിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നതിനായി െഎ.എം.എഫ്, ആർ.ബി.െഎ തുടങ്ങിയ സ്ഥാപനങ്ങളുടെ വ്യാജ ലെറ്ററുകൾ ഇ-മെയിൽ മുഖേന ഇരകൾക്ക് അയച്ചുെകാടുത്ത് വിശ്വസിപ്പിക്കുന്ന രീതിയാണ് ഇവർ തുടർന്നുവന്നത്. ബാങ്ക് ഇടപാടുകളെ സംബന്ധിച്ച് വ്യക്തി വിവരങ്ങൾ ചോർത്തിയെടുത്ത് അവ ഉപയോഗിച്ച് ബാങ്കുകളിൽ നിന്നെന്ന വ്യാജേന മെസേജുകൾ അയച്ച് ബാങ്ക് എ.ടി.എം കാർഡ് നമ്പർ, ഒ.ടി.പി നമ്പർ എന്നിവ ആവശ്യപ്പെട്ട് ഇത്തരക്കാർ തട്ടിപ്പ് നടത്തിയിരുന്നു. മാസങ്ങളായി ഈ സംഘത്തിെൻറ പ്രവർത്തനം സൈബർ സെല്ലിെൻറയും മറ്റും സഹായത്തോടെ നിരീക്ഷിച്ച് വരികയായിരുന്നു. അങ്ങനെയാണ് മലപ്പുറം സ്വദേശിയെ സംഘം ബന്ധപ്പെട്ട് വരുന്നതായി വിവരം ലഭിച്ചത്. അറസ്റ്റ് ചെയ്യുമ്പോൾ കാമറൂൺ പൗരെൻറ ൈകവശം രണ്ട് പാസ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിൽ ഒെരണ്ണം വ്യാജമാണെന്ന് തെളിഞ്ഞു. തട്ടിപ്പ് സംഘത്തിന് അന്താരാഷ്ട്ര ബന്ധം ഉണ്ടായിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കൂടുതൽപേർ പങ്കാളികളായ തട്ടിപ്പിൽ മറ്റ് പ്രതികൾക്കായി അന്വേഷണം ഉൗർജിതപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. അഞ്ചാലുംമൂട് സ്വദേശിയായ ഫസലുദ്ദീൻ എന്നയാളിൽനിന്ന് തട്ടിപ്പ് നടത്തി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊല്ലം സിറ്റി പൊലീസ് കമീഷണർ അരുൾ ആർ.ബി. കൃഷ്ണയുടെ നിർദേശാനുസരണം ജില്ലാ ൈക്രംബ്രാഞ്ച് എ.സി.പി എ. അശോകൻ, ൈക്രംബ്രാഞ്ച് എസ്.ഐമാരായ മുഹമ്മദ് ഖാൻ, ബാലൻ കെ, ആർ. രതീഷ്, ധനപാലൻ, അനിൽകുമാർ ബി.എസ്, അസി. സബ് ഇൻസ്പെക്ടർമാരായ ഷാനവാസ് എച്ച്, കെ.എൻ. അനിൽകുമാർ, സി.പി.ഒമാരായ അഭിലാഷ്, േപ്രംകുമാർ എന്നിവരടങ്ങുന്ന പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story