Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 11:02 AM IST Updated On
date_range 9 Jun 2018 11:02 AM ISTഅഗതിമന്ദിര അന്തേവാസികൾക്കെല്ലാം റേഷൻ -മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെയെല്ലാം റേഷൻ പെർമിറ്റ് പുതുക്കുമെന്ന് മന്ത്രി പി. തിലോത്തമൻ അറിയിച്ചു. ഉടൻ കേന്ദ്രത്തിൽ നിന്ന് ഇതിന് അലോട്ട്മെൻറ് ലഭിക്കും. എല്ലാ പെർമിറ്റുകൾക്കും ഭക്ഷ്യധാന്യം നൽകും. അർഹരായ കൂടുതൽ പേരെ ഉൾപ്പെടുത്താനാകുമെന്നും എൽദോ എബ്രഹാമിെൻറ സബ്മിഷന് മറുപടി നൽകി. വയനാട് ജില്ലയിലെ നിർമാണപ്രവൃത്തികൾക്ക് വിപണി നിരക്ക് ബാധകമാക്കുന്ന കാര്യവും ഇടുക്കിയെ പോലെ ഹിൽട്രാക്ക് അലവൻസ് ഏർപ്പെടുത്തുന്നതും പരിശോധിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. നിലവിൽ കരാറുകാർ പ്രവൃത്തികൾ ഏറ്റെടുക്കുന്നില്ല. അധികനിരക്ക് 10 ശതമാനത്തിൽ അധികരിക്കാനും കഴിയുന്നില്ലെന്നും സി.കെ. ശശീന്ദ്രെൻറ സബ്മിഷന് മന്ത്രി മറുപടി നൽകി. വെറ്റിലപ്പാറയിൽ പെൺകുട്ടികൾക്ക് ഹോസ്റ്റൽ നിർമിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. എക്സ് സർവിസ് മെൻ സൊൈസറ്റിയുടെ 50 സെൻറ് ഭൂമി കിട്ടുന്നമുറക്ക് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി കെട്ടിട നിർമാണത്തിന് നടപടി എടുക്കുമെന്നും ബി.ഡി. ദേവസ്സിയുടെ സബ്മിഷന് മറുപടി നൽകി. മവേലിക്കര നഗരസഭ, തഴക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകൾ എന്നിവക്കായി 52.50 കോടിയുടെ കുടിവെള്ളപദ്ധതി തയാറാക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. വിശദ എൻജിനീയറിങ് റിപ്പോർട്ട് തയാറാക്കാൻ സർവേ നടത്തണം. ഡിസംബറിനകം റിപ്പോർട്ട് ലഭിക്കുമെന്നും ആർ. രാജേഷിെൻറ സബ്മിഷന് മറുപടി നൽകി. കോഴിക്കോട് നഗരത്തിന് വേണ്ടി നിർമിക്കുന്ന സ്വീവേജ് ട്രീറ്റ്മെൻറ് പ്ലാൻറുമായി ബന്ധപ്പെട്ട് കലക്ടർ ഹരിത ൈട്രബ്യൂണലിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചു. നിർമാണം നിർത്തിെവക്കാൻ ൈട്രബ്യൂണൽ ഉത്തരവ് വന്ന ഉടൻ കലക്ടർ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയതെന്നും വി.കെ.സി. മമ്മദ്കോയയുടെ സബ്മിഷന് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story