Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 11:00 AM IST Updated On
date_range 9 Jun 2018 11:00 AM ISTഎസ്.ബി.െഎയിലെ സ്ഥലംമാറ്റ പട്ടിക ചട്ടങ്ങൾ പാലിക്കാതെയെന്ന്
text_fieldsbookmark_border
ശാസ്താംകോട്ട: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ കൊല്ലം റീജന് കീഴിലെ ക്ലറിക്കൽ വിഭാഗം ജീവനക്കാരെ നാല് ജില്ലകളിലെ വിവിധ ബ്രാഞ്ചുകളിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് തയാറാക്കിയ പട്ടികക്കെതിരെ കടുത്ത ആക്ഷേപവും രാഷ്ട്രീയ പക്ഷപാതിത്വവും ആരോപിച്ച് ജീവനക്കാർ രംഗത്ത്. ലയനത്തിന് മുമ്പുള്ള എസ്.ബി.ടി ജീവനക്കാരെ ലയനവ്യവസ്ഥയിലെ നിർദേശങ്ങൾക്ക് വിരുദ്ധമായി വിദൂര ജില്ലകളിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള ഇൗ പട്ടിക തയാറാക്കിയത് സംഘ്പരിവാർ അനുകൂല സ്റ്റാഫ് യൂനിയൻ ആണെന്ന് ആക്ഷേപമുണ്ട്. ബാങ്കിങ് രംഗത്തെ ഇടത് അനുകൂല സംഘടനകളായ എ.െഎ.ബി.ഇ.എ, ബെഫി എന്നിവയുടെ പ്രവർത്തകരെ തെരഞ്ഞുപിടിച്ച് േദ്രാഹിക്കുംവിധം സ്ഥലംമാറ്റിയെന്നും പരാതിയുണ്ട്. ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെയും വൈരനിര്യാതന ബുദ്ധിയോടെയും സ്ഥലംമാറ്റുന്നു എന്ന് ചൂണ്ടിക്കാട്ടി എ.െഎ.ബി.ഇ.എ, ബെഫി സംഘടനകൾ എസ്.ബി.െഎ മാനേജ്മെൻറിന് പരാതി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story