Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബാലരാമപുരത്ത് സ്​കൂൾ...

ബാലരാമപുരത്ത് സ്​കൂൾ സമയങ്ങളിൽ ടിപ്പറുകൾ പായുന്നു

text_fields
bookmark_border
ബാലരാമപുരം: സ്കൂൾ സമയങ്ങളിൽ ബാലരാമപുരത്ത് കൂടി ടിപ്പർ ലോറികളുടെ മത്സരയോട്ടം; പൊലീസ് നടപടി സ്വീകരിക്കുന്നില്ല. ബാലരാമപുരം വിഴിഞ്ഞം റോഡിലൂടെയുള്ള ടിപ്പറുകളുടെ യാത്ര ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. വേണ്ടത്ര സുരക്ഷയില്ലാതെ വ്യവസ്ഥകൾ ലംഘിച്ച് സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളും മറ്റ് വലിയ വാഹനങ്ങളും ചീറിപ്പായുന്നു. അപകടം വരുത്തുന്ന തരത്തിൽ പായുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. രാവിലെ സ്കൂൾ സമയം ആരംഭിക്കുന്നതിനു മുമ്പും വൈകീട്ട് സ്കൂൾ വിടുന്ന സമയത്തും ടിപ്പറുകളുടെ ഓട്ടം നിർത്തിവെക്കണമെന്നാണ് ആദ്യ കാലങ്ങളിലെ നിർദേശം. ആദ്യ ഘട്ടത്തിൽ നിയമം കർശനമായി പാലിച്ചെങ്കിലും ഇപ്പോൾ നിയന്ത്രണം പാലിക്കപ്പെടുന്നില്ല. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്കാവശ്യമായ സാധനങ്ങളുമായി പോകുന്ന ടിപ്പറുകളാണ് തലങ്ങും വിലങ്ങും പായുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story