Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടലിലകപ്പെട്ട...

കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ കോസ്​റ്റൽ പൊലീസ് രക്ഷപ്പെടുത്തി

text_fields
bookmark_border
കോവളം: യന്ത്രത്തകരാറിനെ തുടർന്ന് കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെയും വള്ളവും കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ടൗൺഷിപ് സ്വദേശികളായ ഷാഫി, ഫാറൂക്ക്, അഹമ്മദ് കണ്ണ് എന്നിവരാണ് വള്ളത്തി​െൻറ എൻജിൻ തകരാറിലായതിനെ തുടർന്ന് കടലിലകപ്പെട്ടത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസി​െൻറ പട്രോളിങ് ബോട്ടാണ് വൈകീട്ട് അഞ്ചോടെ തീരത്തുനിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെ ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ്.ഐ ഷാനിബാസി​െൻറ നേതൃത്വത്തിൽ ജയകുമാർ, രാജ്കുമാർ, സ്രാങ്ക് ജയകുമാർ, മറൈൻ ഗാർഡ് റോക്കി, എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. tvcvzm11.jpg യന്ത്രത്തകരാറിനെ തുടർന്ന് കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെയും വള്ളവും കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി കരെക്കത്തിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story