Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇൻസ്​ട്രുമെേൻറഷൻ...

ഇൻസ്​ട്രുമെേൻറഷൻ ലിമിറ്റഡ് ഏറ്റെടുക്കാനുള്ള തീരുമാനം സ്വാഗതാർഹം -എ.ഐ.ടി.യു.സി

text_fields
bookmark_border
തിരുവനന്തപുരം: കേന്ദ്രസർക്കാർ വിറ്റഴിക്കാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ പാലക്കാട്ടെ ഇൻസ്ട്രുമെേൻറഷൻ ലിമിറ്റഡ് ഏറ്റെടുക്കാനുള്ള സംസ്ഥാന മന്ത്രിസഭാ തീരുമാനം സ്വാഗതാർഹവും പൊതുമേഖലാ വ്യവസായസ്ഥാപനങ്ങൾ സംരക്ഷിക്കാനുള്ള ശക്തമായ നടപടിയുമാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു. ഇടതുമുന്നണി സർക്കാറി​െൻറ തീരുമാനം ധീരവും തൊഴിലാളികളുടെ സംരക്ഷണത്തിന് സർക്കാർ ഒപ്പമുണ്ടെന്നുള്ള പ്രഖ്യാപനവുമാണ്. സംസ്ഥാനത്തുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ ലാറ്റക്സ്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ്, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡി​െൻറ പാലക്കാടുള്ള കമ്പനി എന്നിവ സംരക്ഷിക്കുന്നതിനും ഏറ്റെടുക്കുന്നതിനുമുള്ള നടപടികളുമായി സംസ്ഥാനസർക്കാർ മുന്നോട്ടുപോകണമെന്ന് എ.ഐ.ടി.യു.സി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story