Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 10:50 AM IST Updated On
date_range 8 Jun 2018 10:50 AM ISTസ്ഥലമേറ്റെടുക്കൽ വഴിമുട്ടി; 'ലൈഫു'മായി മുന്നോട്ടുപോകാനാകാതെ കോർപറേഷൻ
text_fieldsbookmark_border
തിരുവനന്തപുരം: സ്ഥലമേറ്റെടുക്കൽ പ്രതിസന്ധിയിലായതോടെ സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ പാർപ്പിട പദ്ധതിയായ 'ലൈഫു'മായി മുന്നോട്ട് പോകാനാകാതെ കോർപറേഷൻ വലയുന്നു. പദ്ധതിയുടെ പ്രാഥമികഘട്ടമായ സ്ഥലമേെറ്റടുക്കൽ നടപടികൾ പൂർത്തീകരിക്കാനാകാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 50 സെൻറിൽ കുറയാത്ത ഭൂമി ഏറ്റെടുത്ത് അതിൽ ഫ്ലാറ്റ് നിർമിച്ച് നൽകുന്നതാണ് പദ്ധതി. കോർപേറഷൻ അധികൃതർ െതരഞ്ഞെടുക്കുന്ന ഭൂമിക്ക് ആർ.ഡി.ഒയാണ് വില നിശ്ചയിക്കേണ്ടത്. വസ്തുവിെൻറ ആധാരത്തിലുള്ള തുകയെ അടിസ്ഥാനമാക്കിയാണ് വിലനിശ്ചയിക്കുന്നത്. ഇത് വിപണിവിലയേക്കാൾ കുറവായതിനാൽ ഉടമകൾ സ്ഥലം നൽകാൻ തയാറാകാതെ പിന്മാറുകയാണ്. ഇതോടെ ഒരുവർഷത്തിനിടെ എട്ടിടങ്ങളിലായി ഭൂമി കണ്ടെത്തിെയങ്കിലും ഏറ്റെടുക്കാൻ കോർപേറഷന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് പദ്ധതി അവതാളത്തിലായത്. വസ്തുഉടമകളുമായി ചർച്ചചെയ്ത് ന്യായമായ വില നിശ്ചയിക്കാൻ കലക്ടർ അധ്യക്ഷനായ സമിതി രൂപവത്കരിക്കണമെന്ന് തദ്ദേശ ഭരണവകുപ്പിനോട് കോർപറേഷൻ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിച്ചില്ല. ഇതോടെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഭവനനിർമാണത്തിന് തീരപ്രദേശത്ത് ഭൂമി ഏറ്റെടുക്കുന്നതിൽ നിലനിന്ന തർക്കം പരിഹരിക്കുന്നതിന് സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രേത്യക ഉത്തരവ് ഇറക്കിയിരുന്നു. സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയും ജില്ലാതലത്തിൽ കലക്ടറും അധ്യക്ഷനായ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. വസ്തുഉടമകളുമായി സംസാരിച്ച് ആർ.ഡി.ഒ നിശ്ചയിക്കുന്ന തുകയേക്കാൾ 200 ശതമാനം വർധനവ് വരുത്താൻ ഈ സമിതിക്ക് അനുമതി നൽകുന്ന ഉത്തരവ് ലൈഫിനും ബാധതമാക്കണമെന്നായിരുന്നു കോർപറേഷൻ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ നിർവാഹമില്ലായെന്ന മറുപടിയാണ് കോർപറേഷന് ലഭിച്ചത്. അതേസമയം കോർപറേഷെൻറ ഈ ആവശ്യം സർക്കാർ പരിഗണനയിലാണെന്നാണ് ലൈഫ് മിഷൻ അധികൃതർ ചൂണ്ടിക്കാട്ടിയത്. പാവപ്പെട്ടവർക്ക് സ്വന്തമായൊരു വീടെന്ന ലക്ഷ്യം സമയബന്ധിതമായി സാക്ഷാത്കരിക്കാനാകുമെന്ന് നിശ്ചയവുമില്ലാത്ത സാഹചര്യമാണ് നിലവിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story