Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 5:15 AM GMT Updated On
date_range 8 Jun 2018 5:15 AM GMTബി.ജെ.പിയും- ആര്.എസ്.എസും തെറ്റായ പ്രചാരണം നടത്തുന്നു- കേശവ് ചന്ദ് യാദവ്
text_fieldsbookmark_border
തിരുവനന്തപുരം: ബി.ജെ.പിയും ആര്.എസ്.എസും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ്. യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനമന്ദിരമായ രാജീവ് ഗാന്ധി യൂത്ത് സെൻററിെൻറ ശിലാസ്ഥാപനകർമം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാഗ്പൂരിലെ ആര്.എസ്.എസ് വേദിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നതിനെതിരെ അദ്ദേഹത്തിെൻറ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തുവന്നതിനെ യൂത്ത് കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ശര്‍മിഷ്ഠയുടെ അഭിപ്രായമാണ് ഈ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിനെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഡീന്‍ കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. അഖിലേന്ത്യ ഉപാധക്ഷ്യന്‍ ബി.വി. ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു. എം.എല്‍.എമാരായ പി.ടി. തോമസ്, അന്‍വര്‍ സാദത്ത്, ഷാഫി പറമ്പില്‍, റോജി.എം ജോണ്‍, കെ.എസ്. ശബരീനാഥന്, എല്‍ദോസ് കുന്നപ്പള്ളി, കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, രാജ്മോഹന്‍ ഉണ്ണിത്താന്, നെയ്യാറ്റിന്‍കര സനല്‍, പഴകുളം മധു, എം.എം. നസീര്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആര്. രവീന്ദ്രദാസ്, സി.ആർ. മഹേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story