Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 10:59 AM IST Updated On
date_range 7 Jun 2018 10:59 AM ISTപോരുവഴി സഹകരണ ബാങ്ക് തട്ടിപ്പ്: പാർട്ടികൾ കൈയൊഴിഞ്ഞു; സ്വന്തംനിലക്ക് സമരവുമായി ഇടപാടുകാർ
text_fieldsbookmark_border
ശാസ്താംേകാട്ട: 116 ഇടപാടുകാരുടെ മൂന്ന് കോടി രൂപ തട്ടിയെടുത്ത സംഭവം നടന്ന പോരുവഴി സഹകരണബാങ്കിന് മുന്നിൽ പണം നഷ്ടമായവർ സംഘടിച്ച് സ്വന്തംനിലക്ക് അനിശ്ചിതകാലസമരം തുടങ്ങി. വഴിപാട് സമരം നടത്തി പ്രതിപക്ഷത്തുള്ള ഇടതുമുന്നണിയും പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി ബാങ്ക് ഭരിക്കുന്ന കോൺഗ്രസും വിജിലൻസ് അന്വേഷണം ആവശ്യെപ്പട്ട് ബി.ജെ.പിയും സമഗ്ര അന്വേഷണത്തിന് എസ്.ഡി.പി.െഎയും രംഗത്തുവരികയും വന്നതുപോലെ പോകുകയുംചെയ്തതിനെ തുടർന്നാണ് ഇടപാടുകാർ സമരരംഗത്തെത്തിയത്. 45,000 രൂപ മുതൽ 13 ലക്ഷംവരെ നഷ്ടമായവരാണ് ഇടപാടുകാർ. തങ്ങൾ അറിയാതെ ആധാരം പണയത്തിലായി കടക്കെണിയിലായവരും ഇക്കൂട്ടത്തിലുണ്ട്. പണയംവെച്ച സ്വർണം ജീവനക്കാർ എടുത്ത് മറിച്ചുവിറ്റതിനാൽ വഞ്ചിക്കപ്പെട്ടവർ ഇരുപതിലധികമുണ്ട്. 90 പവെൻറ സ്വർണമാണ് ഇൗവിധത്തിൽ കാണാതായത്. ശൂരനാട് പൊലീസ് സ്റ്റേഷനിൽ ഇതിനകം പരാതി നൽകിയത് 116 ഇടപാടുകാരാണ്. തട്ടിപ്പിെൻറ മുഖ്യ സൂത്രധാരനും ബാങ്ക് സെക്രട്ടറിയുമായ രാജേഷ്കുമാറിനെതിെര വിവിധവകുപ്പുകൾ ചുമത്തി കേസെടുത്തെങ്കിലും ഇയാൾ അന്നുമുതൽ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം. ഇയാൾ സുരക്ഷിതനായി തൊട്ടടുത്ത താലൂക്കിൽ കഴിയുന്നുണ്ടെന്ന് ഇടപാടുകാർ പലതവണ ശൂരനാട് പൊലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. സി.പി.എം പരവട്ടം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇയാൾക്ക് സംരക്ഷണകവചം ഒരുക്കുന്നത് പാർട്ടിയിലെ ജില്ലാ നേതാക്കളാണെന്നും ആരോപണമുണ്ട്. സി.പി.എമ്മിെൻറ നിഷ്ക്രിയത്വം ഇതിന് ഉദാഹരണമായി ഇടപാടുകാർ ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പ് ക്രൈംബ്രാഞ്ചിെൻറ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് അന്വേഷിക്കേണ്ടതെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിക്കുന്ന ഉപദേശവും മറിച്ചല്ല. ക്രൈംബ്രാഞ്ചിന് ശിപാർശ നൽകുന്നതിന് പകരം വിജിലൻസിന് ശിപാർശചെയ്തത് ഇൗ തട്ടിപ്പും പണാപഹരണവും കേവലം ജീവനക്കാരുടെ പിഴവായി മാത്രം കണ്ട് ലഘൂകരിക്കാനുള്ള തന്ത്രത്തിെൻറ ഭാഗമാണെന്നാണ് ആരോപണം. ഇത്തരം ശിപാർശക്ക് പൊലീസിനെ പ്രേരിപ്പിച്ചതും സി.പി.എം നേതാക്കളാണെന്ന് ഇടപാടുകാർ ചൂണ്ടിക്കാട്ടുന്നു. ബന്ധുബലവും പാർട്ടി കൂറുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. രാജേഷ്കുമാറിനെ അംഗത്വത്തിൽനിന്ന് സി.പി.എം പുറത്താക്കിയെങ്കിലും അത് വെറും െപാടിയിടൽ മാത്രമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇയാളുടെ ബന്ധുക്കളുടെ േഫാൺനമ്പറുകളടക്കം നൽകിയ പരാതികൾ അന്വേഷിക്കപ്പെട്ടില്ലെന്നും അവർ പറയുന്നു. സി.പി.എം ആത്മാർഥമായി ശ്രമിച്ചാൽ ദിവസങ്ങൾക്കകം പ്രതി പിടിയിലാകുമെന്നിരിെക്ക വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്യിച്ച് ലോക്കൽ പൊലീസിനെ ബന്ധനസ്ഥമാക്കിയിരിക്കുകയാണ്. ഇൗ സാഹചര്യത്തിലാണ് ഇടപാടുകാർ സ്വയം സമരസജ്ജരായത്. ഇതിനിടെ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് ഏതാനും നിക്ഷേപകർ സമർപ്പിച്ച ഹരജിയിൽ ഹൈകോടതി സർക്കാറിെൻറയും െപാലീസ് മേധാവിയുടെയും നിലപാട് തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story