Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 10:45 AM IST Updated On
date_range 7 Jun 2018 10:45 AM ISTനഗരത്തിൽ നാല് റോഡുകളിൽ കൂടി പേ ആൻഡ് പാർക്കിങ്
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തിൽ നാലുറോഡുകളിൽ കൂടി പണം കൊടുത്തുള്ള പാർക്കിങ് വരും. സംസ്കൃത കോളജിന് പിൻവശം, മുറിഞ്ഞപാലം-കുമാരപുരം, മുറിഞ്ഞപാലം-മെഡിക്കൽ കോളജ്, കുമാരപുരം-വെൺപാലവട്ടം റോഡുകളിലാണ് പേ ആൻഡ് പാർക്കിങ് സംവിധാനം വരുന്നത്. ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നാല് റോഡുകളിൽ ഇനി മുതൽ ഒരുവരിയിൽ മാത്രം പാർക്കിങ് അനുവദിക്കാനും കോർപറേഷൻ ട്രാഫിക് ഉപദേശകസമിതി യോഗം തീരുമാനിച്ചു. സംസ്കൃത കോളജിന് പിൻവശത്ത് പണം കൊടുത്തുള്ള പാർക്കിങ് സംവിധാനം വരും. സെക്രേട്ടറിയറ്റ് ഉൾപ്പെടെ സർക്കാർ ഓഫിസുകളിലെ ഉദ്യോഗസ്ഥർ സ്ഥിരമായി വാഹനങ്ങൾ പാർക്കുചെയ്യുന്ന സ്ഥലമാണിത്. രാവിലെ പാർക്ക് ചെയ്തുപോകുന്ന വാഹനം ഓഫിസ് പ്രവർത്തി സമയം കഴിഞ്ഞശേഷമാണ് പലരും ഇവിടെനിന്ന് എടുക്കുന്നത്. പാളയത്ത് പ്രകടനങ്ങളുണ്ടാകുമ്പോൾ തമ്പാനൂർ ഭാഗത്തേക്ക് പോകാൻ ജനം ഉപയോഗിക്കുന്ന റോഡിൽ തലങ്ങും വിലങ്ങും പാർക്കുചെയ്യുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് സംസ്കൃത കോളജിന് പിൻവശത്തെ 50 മീറ്ററോളം സ്ഥലത്ത് പേ ആൻഡ് പാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്നത്. മുറിഞ്ഞപാലം-കുമാരപുരം, മുറിഞ്ഞപാലം-മെഡിക്കൽ കോളജ് റോഡുകളിൽ വീതിയുള്ള ഭാഗങ്ങളിൽ മാത്രമേ സംവിധാനം ഏർപ്പെടുത്തു. ഇരുചക്ര, നാലുചക്ര വാഹനങ്ങൾക്ക് പാർക്കിങ് നടത്താൻ സൗകര്യമുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ട്രാഫിക് അസിസ്റ്റൻറ് കമീഷണർക്ക് ട്രാഫിക് ഉപദേശകസമിതി നിർദേശം നൽകി. റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ഈ റോഡുകളിലും പരിഷ്കാരം നിലവിൽവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story