Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രകൃതിക്കിണങ്ങുന്ന...

പ്രകൃതിക്കിണങ്ങുന്ന വികസനം വേണം -എസ്. ഇർഷാദ്

text_fields
bookmark_border
തിരുവനന്തപുരം: പ്രകൃതിക്കിണങ്ങുന്ന വികസനമാണ് നാടിനാവശ്യമെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന പ്രസിഡൻറ് എസ്. ഇർഷാദ്. 'സാഹോദര്യത്തണൽ വിരിക്കാം' എന്ന സന്ദേശമുയർത്തി ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കാമ്പസുകളിൽ പരിസ്ഥിതി ദിനത്തിൽ സാഹോദര്യ മരം നടുന്നതി​െൻറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വികസനത്തി​െൻറ മറവിൽ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുകയും മനുഷ്യനെ കുടിയിറക്കുകയും ജീവാംശങ്ങളെ നശിപ്പിക്കുകയുമാണ്. പരിസ്ഥിതി ദിനാചരണത്തിനപ്പുറം പരിസ്ഥിതി സംരക്ഷണം ജീവിത സംസ്കാരമാക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് മഹേഷ് തോന്നക്കൽ അധ്യക്ഷതവഹിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ ജനറൽ സെക്രട്ടറി കെ.എം. ഷഫ്രിനും തിരുവനന്തപുരം വിമൻസ് കോളജിൽ ജനറൽ സെക്രട്ടറി നജ്ദ റൈഹാനും സാഹോദര്യ മരം നട്ടു. വിവിധ കാമ്പസുകളിൽ സംസ്ഥാന, ജില്ല നേതാക്കൾ പങ്കെടുത്തു. നട്ടുപിടിപ്പിച്ച മരങ്ങൾ കാമ്പസ് യൂനിറ്റുകൾ പരിപാലിക്കും. ഫോട്ടോ: Fraternity.jpg ലോക പരിസ്ഥിതി ദിനത്തിൽ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കാമ്പസുകളിൽ സാഹോദര്യ മരം നടുന്നതി​െൻറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ പ്രസിഡൻറ് എസ്. ഇർഷാദ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story