Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 5:11 AM GMT Updated On
date_range 5 Jun 2018 5:11 AM GMTനീറ്റ്: സംസ്ഥാനത്തെ രണ്ടാം റാങ്ക് സംറീൻ ഫാത്തിമക്ക്
text_fieldsbookmark_border
തിരുവനന്തപുരം: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് നേട്ടവുമായി തിരുവനന്തപുരം സ്വദേശിനി. കരമന ആണ്ടവർ മൻസിലിൽ സംറീൻ ഫാത്തിമയാണ് കേരളത്തിൽ രണ്ടാം സ്ഥാനെത്തത്തിയത്. 657 സ്കോർ നേടിയാണ് സംറിെൻറ നേട്ടം. അഖിലേന്ത്യതലത്തിൽ 89ാമതും ഒ.ബി.സി വിഭാഗത്തിൽ 12ാമതുമാണ്. സിവിൽ എൻജിനീയറായ മുഹമ്മദ് ഷമീൻ (ചുങ്കത്ത് ജ്വല്ലറി, തിരുവനന്തപുരം) -റീജ ബീഗം ദമ്പതികളുടെ മകളാണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽനിന്ന് സി.ബി.എസ്.ഇ 12ാം തരം വിജയിച്ച സംറീൻ പാല ബ്രില്യൻസിലെ പരിശീലനത്തിലൂടെയാണ് റാങ്ക് നേട്ടത്തിലെത്തിയത്. സി.ബി.എസ്.ഇ പരീക്ഷയിൽ കഴിഞ്ഞ വർഷം അഖിലേന്ത്യതലത്തിൽ 10ാം സ്ഥാനം നേടിയിരുന്നു. എയിംസ്, ജിപ്മെർ മെഡിക്കൽ പ്രവേശന പരീക്ഷകളും സംറീൻ എഴുതിയിട്ടുണ്ട്. ജിപ്മെറിൽ എം.ബി.ബി.എസ് പഠനം നടത്താനാണ് ആഗ്രഹമെന്ന് സംറീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story