Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 10:38 AM IST Updated On
date_range 5 Jun 2018 10:38 AM ISTധനമന്ത്രിയുടെ വസതിയിലേക്ക് നാളെ മാർച്ച്
text_fieldsbookmark_border
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ സർവിസ് പെൻഷൻകാരും കുടുംബ പെൻഷൻകാരും ബുധനാഴ്ച ധനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. സർവിസ് പെൻഷൻകാരുടെ സൗജന്യ ചികിത്സാ പദ്ധതി ഒ.പി ചികിത്സ ഉറപ്പുവരുത്തി ഉടൻ നടപ്പാക്കുക, കുടിശ്ശികയായ രണ്ട് ഗഡു ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നതെന്ന് കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡൻറ് അയത്തിൽ തങ്കപ്പൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ആർ. രാജൻ ഗുരുക്കൾ, സംസ്ഥാന ഭാരവാഹികളായ ബി.സി. ഉണ്ണിത്താൻ, കെ. വിക്രമൻനായർ, കെ.ആർ. കുറുപ്പ്, ജി. പരമേശ്വരൻ നായർ, ജെ. ബാബുരാജേന്ദ്രൻ നായർ, നദീറ സുരേഷ്, ജില്ലാ ഭാരവാഹികളായ വി. ബാലകൃഷ്ണൻ, തെങ്ങുംകോട് ശശി എന്നിവർ സംബന്ധിച്ചു. കെവിെൻറ മരണം; പ്രതികൾക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം തിരുവനന്തപുരം: കെവിെൻറ മരണത്തിന് കാരണക്കാരായ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ പട്ടികജാതി പീഡന നിരോധിത നിയമത്തിലുൾപ്പെടുത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കേരള ചേരമർസംഘം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുക, കുടുംബത്തിന് ധനസഹായവും സഹോദരിക്ക് സർക്കാർ ജോലിയും നൽകുക, പട്ടികജാതി പീഡന നിരോധിതനിയമം ഭേദഗതിവരുത്താതെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘം മുന്നോട്ടുവെച്ചു. ജില്ലാ പ്രസിഡൻറ് പി.ടി. ശാന്തമ്മ, സെക്രട്ടറി നാറാണി ചന്ദ്രമോഹൻ, ആറയൂർ കെ.പി. ചെല്ലപ്പൻ, ആർ. ജലജ ശിലാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story