Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 10:35 AM IST Updated On
date_range 5 Jun 2018 10:35 AM ISTകലാനിധി അക്ഷരക്കനിവ് സാംസ്കാരികദിനം
text_fieldsbookmark_border
തിരുവനന്തപുരം: കലാനിധി ഭാരത്ഭവെൻറ സഹകരണത്തോടെ സംഘടിപ്പിച്ച അക്ഷരക്കനിവ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ മിടുക്ക് തെളിയിക്കുന്ന പുതുതലമുറയിലെ വിദ്യാർഥികൾക്കുവേണ്ടിയായിരുന്നു ആഘോഷിച്ചത്. ഇതിെൻറ ഭാഗമായി നിർധനരായ കുട്ടികൾക്ക് പഠനോപകരണവും വിദ്യാഭ്യാസ ധനസഹായവും വൃക്ഷത്തൈ വിതരണവും ചെയ്തു. സംസ്ഥാന വനിത ശിശുവികസനവകുപ്പിലെ അങ്കണവാടികളിലെ കുട്ടികൾക്കും കലാനിധി കലാപ്രതിഭകൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. കലാനിധി ജനറൽ സെക്രട്ടറി ഗീതാ രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. വാർഡ് കൗൺസിലർ എസ്.എസ്. സിന്ധു, ഭാരത്ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കലാനിധി ചെയർമാൻ കെ.ആർ. പത്മകുമാർ, പ്രസിഡൻറ് തിരുമല താജുദ്ദീൻ, ഡോ. വാഴമുട്ടം ചന്ദ്രബാബു, ലയൺസ് പാലക്കാട് പ്രസിഡൻറ് എം.കെ. ഹരിദാസ്, പി. ഭാസ്കർ, ഡോ.എൻ. അരവിന്ദാക്ഷൻ, സി.ആർ. വിഷ്ണു പ്രിയ എന്നിവർ സംസാരിച്ചു. എ.കെ. ഹരിദാസ് നന്ദി പറഞ്ഞു. വാർഡ് കൗൺസിലർ എസ്.എസ്. സിന്ധുവിനെയും ഡോ. വാഴമുട്ടം ചന്ദ്രബാബുവിനെയും മന്ത്രി ഉപഹാരം നൽകി ആദരിച്ചു. പുലിമുട്ട് മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളും ജീവനും സംരക്ഷിക്കണം തിരുവനന്തപുരം: അപകട ഭീഷണി നേരിടുന്ന വീടുകളും തീരവും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ചെറിയതുറ മുതൽ ശംഖുംമുഖം വരെയുള്ള ആറ് മത്സ്യബന്ധനഗ്രാമങ്ങളിൽ പുലിമുട്ട് നിർമിച്ച് വീടുകളും തീരവും സംരക്ഷിക്കണമെന്ന് കമ്പാവല മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡൻറ് ടോണി ഒളിവർ ആവശ്യപ്പെട്ടു. തീരം നഷ്ടപ്പെട്ടുവെന്നതിനെതുടർന്ന് പ്രദേശത്തെ 4000ത്തോളം കമ്പവല മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാണ് നഷ്ടപ്പെട്ടത്. അവരെ വിഴിഞ്ഞം പുനരധിവാസ പാക്കേജിൽ ഉൾപ്പെടുത്തി മത്സ്യബന്ധന ഉപകരണങ്ങൾ നൽകി തൊഴിൽ പുനരാരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story