Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2018 10:33 AM IST Updated On
date_range 5 Jun 2018 10:33 AM ISTമുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ യൂത്ത്കോൺഗ്രസുകാർക്ക് ജാമ്യം
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു. 80,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോെടയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കളായ ഫിറോസ്, ഷജീർ, അരുൺ, വിപിൻ എന്നിവരാണ് പ്രതികൾ. ഒന്നാം പ്രതി അച്ചു എന്ന അജയഘോഷ് ആശുപത്രിയിലാണ്. ഇന്ത്യൻ ശിക്ഷാ നിയമവും പൊതുമുതൽ നശിപ്പിക്കൽ വകുപ്പു പ്രകാരവുമാണ് കേസ്. മുഖ്യമന്ത്രിയുടെ വാഹനം തടയുകയും ഫ്ലാഗ്‌പോസ്റ്റ് വലിച്ചൊടിക്കുകയും ചെയ്‌തതിനാൽ 20,000 രൂപയുടെ നഷ്‌ടം സംഭവിെച്ചന്നാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story