Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനദീമക്ക്​ മാതാവ്​...

നദീമക്ക്​ മാതാവ്​ വൃക്ക പകുത്തുനൽകും, പക്ഷേ പണം

text_fields
bookmark_border
തിരുവനന്തപുരം: ഇരുവൃക്കകളും തകരാറിലായ വിദ്യാർഥിനി വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. പാലോട് എൻ.എൻ ഹൗസില്‍ താജുദ്ദീ​െൻറ മകൾ നദീമ (19)യാണ് വൃക്കകൾ തകരാറിലായതിനെ തുടർന്ന് ഒരു വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്. ജീവൻ നിലനിർത്തുന്നതിന് ഇപ്പോൾ ഡയാലിസിസിന് വിധേയയാകുന്ന പെൺകുട്ടിക്ക് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അനിവാര്യമാണെന്നാണ് ഡോക്ടർമാരുടെ നിർദേശം. പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയെങ്കിലും രോഗത്തെ തുടർന്ന് തുടർപഠനം നടത്താൻ നദീമക്കായില്ല. മകളുടെ ജീവൻ നിലനിർത്താൻ വൃക്ക നൽകാൻ മാതാവ് തയാറാണ്. പേക്ഷ, ശസ്ത്രക്രിയക്കാവശ്യമായ 10 ലക്ഷത്തോളം രൂപ കണ്ടെത്താനാകാതെ വലയുകയാണ് ഇൗ നിർധന കുടുംബം. വാടകക്കെട്ടിടത്തിൽ പിതാവ് നടത്തിയിരുന്ന കടയിൽനിന്നുള്ള വരുമാനമായിരുന്നു കുടുംബത്തി​െൻറ ഏക ആശ്രയം. മകളുടെ രോഗവും നിരന്തരമുള്ള ചികിത്സാ തിരക്കുകളും കാരണം പിതാവിന് ഇത് ഉേപക്ഷിക്കേണ്ടി വന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇപ്പോൾ ചികിത്സയും ദൈനംദിന ചെലവുകളും നടക്കുന്നത്. കരുണ വറ്റാത്തവരുടെ കനിവിലാണ് ഇനി ഇൗ കുടുംബത്തി​െൻറ പ്രതീക്ഷ. പിതാവ് താജുദ്ദീ​െൻറ പേരിൽ (താജുദ്ദീൻ. എം) ബാങ്ക് ഒാഫ് ഇന്ത്യ നെടുമങ്ങാട് ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 853410100008610, ഐ.എഫ്.എസ്.കോഡ് :BKID0008534.
Show Full Article
TAGS:LOCAL NEWS 
Next Story