Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ അനുമോദിക്കുന്നു

text_fields
bookmark_border
അഞ്ചൽ: കരുകോൺ സമദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ . അലയമൺ പഞ്ചായത്തിലെ സ്കൂളുകളിലെ വിദ്യാർഥികൾ മാർക്ക് ലിസ്റ്റി​െൻറ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ 15ന് മുമ്പ് ക്ലബ് ഓഫിസിൽ എത്തിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9446797672. ബ്ലോക്ക് തല പരിസ്ഥിതി ദിനാചരണം അഞ്ചൽ: ബ്ലോക്ക് പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കും. തിങ്കളാഴ്ച രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പ്രസിഡൻറ് രഞ്ചു സുരേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സെമിനാറിൽ സംസ്ഥാന ജലവിഭവ വകുപ്പ് മുൻ ഡയറക്ടർ ഡോ. വി. സുഭാഷ് ചന്ദ്രബോസ് വിഷയാവതരണം നടത്തും. ചൊവ്വാഴ്ച നടക്കുന്ന ഫലവൃക്ഷത്തൈ നടീൽ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനൻ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാർക്ക് നൽകിയ മുച്ചക്ര വാഹനങ്ങൾ നിലവാരമില്ലാത്തവയെന്ന് ആരോപണം അഞ്ചൽ: ബ്ലോക്ക് പഞ്ചായത്തിൽനിന്ന് ജനകീയാസൂത്രണപദ്ധതി പ്രകാരം വിതരണംചെയ്ത മുച്ചക്ര വാഹനങ്ങൾ നിലവാരം കുറഞ്ഞവയാണെന്നും സാമ്പത്തിക തിരിമറി നടന്നതായും ആരോപണം. മേയ് 24ന് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽെവച്ചായിരുന്നു ഭിന്നശേഷിക്കാരായ ഗുണഭോക്താക്കൾക്ക് മുച്ചക്രവാഹനങ്ങൾ വിതരണം നടത്തിയത്. അറുപത്തി ഒമ്പത് ഗുണഭോക്താക്കൾക്ക് വാഹനങ്ങൾ നൽകി. ഇതിൽ രണ്ട് പേർ സർക്കാർ ഉദ്യോഗസ്ഥരായ അർഹതയില്ലാത്തവരാണ്. ഒരാൾ അടുത്തിടെ മരിച്ചു. അഞ്ചൽ ബ്ലോക്ക് പരിധിയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽനിന്നും ഗ്രാമസഭകൾ അംഗീകരിച്ച ലിസ്റ്റിൽ നിന്നുള്ളവരെയാണ് ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിരുന്നത്. വാഹനവിലയായി 52,000 രൂപയും വശങ്ങളിൽ ചക്രം െവച്ച് പിടിപ്പിക്കുന്നതിന് 23,000 രൂപ ഉൾപ്പെടെ 75,000 രൂപയാണ് ഒരു മുച്ചക്ര വാഹനത്തി​െൻറ വിലയായി കമ്പനിക്ക് നൽകിയിട്ടുള്ളത്. ഈ ക്രമത്തിൽ ആകെ അമ്പത്തി രണ്ട് ലക്ഷത്തിൽ അമ്പതിനായിരമാണ് ചെലവ്. ഈ തുക നൽകിയത് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നുവെന്നും, ഒരു വാഹനത്തിന് ഇത്രയധികം വിലവരില്ലെന്നും ആരോപണവുമുയരുന്നുണ്ട്. വിതരണംചെയ്ത വാഹനങ്ങളുടെ ചില ഭാഗങ്ങൾ നിലവാരമില്ലാത്തതും വാറണ്ടിയോ ഗാരൻറിയോ ഇല്ലാത്തതാണെന്നും ഗുണഭോക്താക്കൾ പരാതിപ്പെടുന്നു. വിതരണ സ്ഥലത്ത് െവച്ച് തന്നെ പല വാഹനങ്ങളും സ്റ്റാർട്ടാകാതിരുന്നതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോൾ വേണമെങ്കിൽ സ്വന്തം ചെലവിൽ വർക്ക്ഷോപ്പിൽ എത്തിച്ച് ശരിയാക്കാൻ ചില ജനപ്രതിനിധികൾ പറഞ്ഞതായും ആരോപണമുയരുന്നു. ഭിന്നശേഷിക്കാരുടെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നും വിജിലൻസ് അന്വേഷണത്തിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ചില രാഷ്ട്രീയ സംഘടനകൾ പ്രസ്താവനയിറക്കിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story