Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിയിറക്ക് ഭീഷണി: ...

കുടിയിറക്ക് ഭീഷണി: ലൈഫ്മിഷന്‍ പദ്ധതിയില്‍ സാധ്യത ആരായുന്നു

text_fields
bookmark_border
ജലപാതയൊരുക്കണമെങ്കില്‍ കൈയേറിയ ഭാഗങ്ങള്‍ തിരിച്ചു പിടിച്ച് നല്‍കണമെന്ന ്ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് കര്‍ശനനിര്‍ദേശം മുന്നോട്ട് െവച്ചതോടെയാണ് കൈയേറിയ സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാന്‍ റവന്യൂ അധികൃതര്‍ നടപടി ആരംഭിച്ചത്. ഇതോടെ രണ്ടായിരത്തിലധം കുടുംബങ്ങളാണ് കുടിയിറക്ക് ഭീഷണിയിലായത്. കോവളം മുതല്‍ വര്‍ക്കല വരെ ആറ്റി​െൻറ ഇരുവശത്തുമായി നടത്തിയ സര്‍വേയിലാണ് രണ്ടായിരത്തിലധികം കൈയേറ്റങ്ങള്‍ കണ്ടെത്തിയത്. ഇതില്‍ 1500ലധികം കൈയേറ്റങ്ങള്‍ കണ്ടെത്തിയത് വള്ളക്കടവ്, മുട്ടത്തറ, എസ്.എം. ലോക്ക്, തിരുവല്ലം, ഇടയാര്‍, കഠിനംകുളം, ചാക്ക ഭാഗങ്ങളിലാണ്. ഇവിടെ താമസിക്കുന്നവര്‍ക്ക് വാസയോഗ്യമായ സ്ഥലം കണ്ടത്തണമെന്നും സര്‍ക്കാറി​െൻറ ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉൾപ്പെടുത്തി വീടുകള്‍ നൽകുക തുടങ്ങിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാെണന്നും ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story