Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 11:09 AM IST Updated On
date_range 3 Jun 2018 11:09 AM ISTശാസ്താംകോട്ട തടാക സംരക്ഷണപദ്ധതി തുടങ്ങുംമുമ്പേ വിവാദം
text_fieldsbookmark_border
ശാസ്താംേകാട്ട: ജില്ല പഞ്ചായത്ത് 16 ലക്ഷം രൂപ ചെലവഴിച്ച് പരിസ്ഥിതിദിനത്തിൽ ആരംഭിക്കാനിരിക്കുന്ന ശാസ്താംേകാട്ട ശുദ്ധജലതടാക സംരക്ഷണപദ്ധതി തുടങ്ങുംമുമ്പുതന്നെ വിവാദത്തിൽ കുടുങ്ങി. തടാകത്തെ ചളിയെടുപ്പിലൂടെയും തടാകതീരത്ത് മണ്ണുമാന്തി ഉപയോഗിക്കുന്നതിലൂടെയും നശിപ്പിക്കരുതെന്ന വാദവുമായി തടാകസ്നേഹികൾ മുറവിളി കൂട്ടുേമ്പാൾ ഇവരിൽ രാഷ്ട്രീയം ആരോപിച്ച് സംഘബലം കൂട്ടുകയാണ് ചളിമാഫിയയുടെ ഇഷ്ടക്കാർ. ശാസ്ത്രസാഹിത്യ പരിഷത്തും മണ്ണുസംരക്ഷണവകുപ്പുമെല്ലാം ഇവരുടെ ഒറ്റുകാരായി നിൽക്കുേമ്പാൾ കാൽനൂറ്റാണ്ടായി ശാസ്താംകോട്ട ശുദ്ധജലതടാകത്തിെൻറ ചലനങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്ന കോഴിക്കോെട്ട ജലവിഭവ മാനേജ്മെൻറ് പഠനകേന്ദ്രം തടാകസ്നേഹികൾക്കൊപ്പമാണ്. പദ്ധതിയുടെ ഉദ്ഘാടന നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് ശാസ്താംകോട്ടയിൽ വിളിച്ചുചേർത്ത യോഗത്തിലാണ് പദ്ധതിക്ക് പിന്നിലെ ചതിക്കുഴികൾ വ്യക്തമാക്കിയത്. 38 കൂറ്റൻ കുന്നുകൾക്ക് മധ്യേയാണ് മഴ ഒഴികെ പുറത്തുനിന്നുള്ള ഒരു ജലസ്രോതസ്സുമായും ബന്ധമില്ലാതെ ശാസ്താംകോട്ട ശുദ്ധജലതടാകം സ്ഥിതിെചയ്യുന്നത്. ഇൗ കുന്നുകളിൽ ഉണ്ടാകുന്ന ഏതുതരം മണ്ണിളക്കലും തടാകത്തിെൻറ നാശത്തിന് വഴിവെക്കുമെന്നും ഒരു സാഹചര്യത്തിലും അത് പാടില്ലെന്നും ഭൗമശാസ്ത്രപഠനകേന്ദ്രവും സി.ഡബ്ല്യൂ.ആർ.ഡി.എമ്മും നിരവധി പഠനങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഇതൊക്കെ അവഗണിച്ച് മണ്ണുമാന്തികൊണ്ട് കുന്നുകളിൽ തട്ടുകൾ രൂപപ്പെടുത്തി യന്ത്രം കൊണ്ട് കുഴിയെടുത്ത് മരങ്ങൾ നടുന്നതാണ് പദ്ധതിയെന്നാണ് ജില്ല മണ്ണ് സംരക്ഷണ ഒാഫിസർ അറിയിച്ചത്. ഇത് അനുവദിക്കില്ലെന്നും മനുഷ്യപ്രയത്നത്താൽ കുഴിയെടുത്ത് മരങ്ങൾ നട്ട് സംരക്ഷിക്കുകയാണ് വേണ്ടതെന്നും തടാകസ്നേഹികൾ ആവശ്യപ്പെടുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിനെ പ്രതിനിധീകരിച്ച് ദൂരെ നിന്നെത്തിയ ആൾ തങ്ങളുടെ ജില്ല സമ്മേളന പഠനരേഖയിൽ തടാകത്തിൽനിന്ന് ചളി നീക്കി ശുദ്ധീകരണം നടത്തണമെന്ന് നിർദേശിച്ചിട്ടുള്ളതായി ചൂണ്ടിക്കാട്ടി. ഇഷ്ടികക്ക് പറ്റിയ ചളിയാണിതെന്ന് പറയാനും അദ്ദേഹം തയാറായി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ചളി നീക്കുന്നില്ലെന്നും പുല്ലും പോച്ചയും മാത്രം പറിച്ചുമാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും പറഞ്ഞ് നിർമാണ ഉദ്യോഗസ്ഥർ മലക്കംമറിഞ്ഞു. ജലവിഭവ മാനേജ്മെൻറ് പഠനേകന്ദ്രത്തിലെ ശാസ്ത്രജ്ഞനാവെട്ട കുന്നുകളിൽ തട്ട് തിരിക്കുന്നതും ചളി നീക്കുന്നതും ആത്യന്തികമായി തടാകത്തിെൻറ നാശത്തിന് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകി. ചളി നീക്കം ചെയ്താൽ ജലവിതാനം താഴാൻവരെ കാരണമായേക്കുമെന്നും ഇക്കാര്യത്തിൽ സമഗ്രമായ പഠനം വേണമെന്നും നിർദേശിക്കപ്പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ശുദ്ധജലതടാകം സ്ഥിതിചെയ്യുന്ന വാർഡിലെ സി.പി.എം വിമതനായ പഞ്ചായത്ത് അംഗത്തെ ഒഴിവാക്കി മറ്റൊരു വാർഡിൽ താമസിക്കുന്ന സി.പി.എം ലോക്കൽ സെക്രട്ടറിെയ കൺവീനറാക്കിയാണ് ഗുണഭോക്തൃസമിതി രൂപവത്കരിച്ചതെന്ന് കാട്ടി പരാതിയുമായി നടന്ന പഞ്ചായത്തംഗം ഇപ്പോൾ സി.പി.എം നേതാവ് നേതൃത്വം നൽകുന്ന തടാകസംരക്ഷണസംഘടനയുടെ ഉപഭാരവാഹികയായി മലക്കംമറിച്ചിലും ഉണ്ടായി. യന്ത്രസഹായത്തോടെയുള്ള മണ്ണിളക്കലും ചളിയിൽ തൊട്ടുള്ളകളിയും അനുവദിക്കില്ലെന്ന കർശന നിലപാടുമായി സമരസജ്ജമാകുകയാണ് തടാകസ്നേഹികൾ. ഇവരെ വികസനവിരുദ്ധരെന്ന മുദ്രകുത്തുന്ന പഴഞ്ചൻ തന്ത്രം ആവനാഴിയിൽനിന്നെടുത്ത് പയറ്റുകയാണ് ചളിമാഫിയക്ക് കുടപിടിക്കുന്നവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story