Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 11:09 AM IST Updated On
date_range 3 Jun 2018 11:09 AM ISTപ്രിന്‍സിപ്പല്‍മാരുടെ യോഗം എട്ടിന്
text_fieldsbookmark_border
ഒന്നാം വര്‍ഷ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും അഡ്മിഷന്‍ കോഓഡിനേറ്റര്‍മാരുടെയും യോഗം വെള്ളിയാഴ്ച സര്‍വകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ചേംബറില്‍ നടക്കും. സര്‍ക്കാര്‍/എയ്ഡഡ് കോളജുകളുടേത് രാവിലെ 11നും സ്വാശ്രയ/യു.ഐ.ടി/ ഐ.എച്ച്.ആര്‍.ഡി എന്നിവയുടേത് ഉച്ചക്ക് രണ്ടിനുമാണ് നടത്തുന്നത്. എല്ലാ കോളജുകള്‍ക്കും ഇ-മെയില്‍ അയച്ചിട്ടുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഇ-മെയില്‍ ലഭിക്കാതെവന്നാല്‍ ഈ പത്രക്കുറിപ്പ് അറിയിപ്പായി കരുതി യോഗത്തില്‍ പങ്കെടുക്കണം. വിജ്ഞാനനവീകരണ യത്‌നം അന്താരാഷ്ട്ര കേരള പഠനകേന്ദ്രം ഗവേഷണ വിദ്യാർഥികള്‍ക്കായി നടത്തുന്ന അർധവാര്‍ഷിക സെമിനാറായ വിനയത്തിെൻറ മൂന്നാം ലക്കം ജൂലൈയില്‍ നടക്കും. കഴിഞ്ഞ രണ്ടുലക്കങ്ങളിലായി നടന്ന സെമിനാര്‍ പ്രബന്ധങ്ങള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ഈ ലക്കം മുതല്‍ സെമിനാറില്‍ കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും വിദ്യാർഥികള്‍ക്ക് പങ്കെടുക്കാം. പ്രബന്ധം അവതരിപ്പിക്കാന്‍ താൽപര്യമുള്ള ഗവേഷണ വിദ്യാർഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി കേന്ദ്രം ഡയറക്ടര്‍ ഡോ. സി.ആര്‍. പ്രസാദിനെ ഇൗമാസം 15ന് മുമ്പായി 9447552876 എന്ന നമ്പറില്‍ വിവരം അറിയിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 പേര്‍ക്കായിരിക്കും ഈ ലക്കത്തില്‍ അവസരം ലഭിക്കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ പ്രബന്ധം ഗവേഷണമാര്‍ഗദര്‍ശിയുടെ സാക്ഷ്യപത്രത്തോടൊപ്പം ജൂണ്‍ 30ന് മുമ്പ് എത്തിക്കണം. പ്രബന്ധം മലയാളത്തിലായിരിക്കണം എന്നതാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story