Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:56 AM IST Updated On
date_range 3 Jun 2018 10:56 AM ISTരമണൻ പകരുന്നു മാനവികതയുടെ സന്ദേശം
text_fieldsbookmark_border
അഞ്ചാലുംമൂട്: മതസൗഹാർദത്തിെൻറയും സാഹോദര്യത്തിെൻറയും മെറ്റാരുപേരും രൂപവുമാകുകയാണ് രമണൻ. കരുവ മുസ്ലിം ജമാഅത്തിന് കീഴിെല കാഞ്ഞിരംകുഴി തൈക്കാവില്‍ പതിനേഴാം രാവിന് നടന്ന നോമ്പ്തുറ മാനവികതയുടെ ഒാർമപ്പെടുത്തലായി. തൈക്കാവിന് സമീപത്ത് കിണര്‍ തൊടികൾ നിര്‍മിക്കുന്ന രമണനൊരുക്കിയ നോമ്പ് തുറയിൽ വിശ്വാസികളടക്കം നൂറുകണക്കിന് പേര് പങ്കെടുത്തു. എട്ടുവര്‍ഷമായി പതിനേഴാംരാവിന് നോമ്പുതുറ ഒരുക്കുന്നത് ഇദ്ദേഹമാണ്. തൈക്കാവിലെ കാര്യനിര്‍വഹണ കമ്മിറ്റി അംഗം കൂടിയായ രമണനും ഈ ദിനത്തില്‍ നോമ്പെടുക്കും. നോമ്പു തുറക്ക് വാര്‍ഡ് സെക്രട്ടറി കരുവ റഫീഖ്, ജമാ അത്ത് മുന്‍ പ്രസിഡൻറ് നജ്മുദ്ദീന്, സുധീര്‍ കാഞ്ഞിരംകുഴി, സേഠ് നൗഷാദ്, സുബൈര്‍, സിദ്ദീഖ് മുസലിയാര്‍, ഹസന്, ഹക്കിം, അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story