Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2018 10:53 AM IST Updated On
date_range 3 Jun 2018 10:53 AM ISTപ്രകൃതിസ്നേഹിയായ ഗേറ്റ് കീപ്പറിന് റെയില്‍വേയുടെ ആദരവ്്
text_fieldsbookmark_border
കിളികൊല്ലൂര്‍: റെയില്‍വേ ഗേറ്റിനോട് ചേര്‍ന്ന് മരങ്ങള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുകയും ജോലിയില്‍ മികച്ച സേവനം നടത്തുകയും ചെയ്ത ഗേറ്റ് കീപ്പര്‍ക്ക് റെയില്‍വേയുടെ ആദരം. കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കരിക്കോട് പഴയ സ്റ്റാന്‍ഡ് റെയില്‍വേ ഷണ്ടിങ് മാസ്റ്റര്‍ പുനലൂര്‍ സ്വദേശി സുബൈര്‍കുട്ടിക്കാണ് റെയില്‍വേയുടെ ആദരം. സതേണ്‍ റെയില്‍വേ മധുര ഡിവിഷനില്‍ കഴിഞ്ഞ 34 വര്‍ഷമായി ജോലിചെയ്യുന്ന സുബൈര്‍കുട്ടിക്ക് പ്രിന്‍സിപ്പല്‍ ചീഫ് ഓപറേറ്റിങ് മാനേജര്‍-ചെെന്നെ എന്ന പദവിയോടെയാണ് ആദരവ് നൽകുന്നത്. ഒമ്പത് വര്‍ഷമായി പേരൂര്‍ തട്ടാര്‍കോണം കുതിരമുക്കിലാണ് താമസം. 2013-14ൽ മധുര ഡിവിഷെൻറ ചീഫ് ഓപറേറ്റിങ് മാനേജര്‍ പദവിയില്‍ സുബൈര്‍കുട്ടിക്ക് ആദരവ് ലഭിച്ചിരുന്നു. രണ്ടാംതവണയും ആദരവ് കിട്ടിയതിൽ അഭിമാനമുണ്ടെന്ന് സുബൈര്‍കുട്ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story